X
    Categories: News

കശ്മീര്‍ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല: ഫാറൂഖ് അബ്ദുള്ള


അഴിമുഖം പ്രതിനിധി

ആണവ യുദ്ധത്തിന്റെ ഭീഷണി ഉയര്‍ത്തി കശ്മീര്‍ പ്രശ്‌നം പരിഹരിക്കാമെന്ന അഭിപ്രായത്തെ തള്ളി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ജമ്മുകശ്മീര്‍ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ലെന്നും ചര്‍ച്ചയാണ് മുന്നോട്ടുള്ള മികച്ച വഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്താനും ഇടയിലെ പ്രധാന അജണ്ട കശ്മീര്‍ ആണെന്ന് സമ്മതിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലെ ചര്‍ച്ചകളാണ് പ്രധാനമെന്ന് കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് ആണവായുധം ഉണ്ടെന്നും ആറ്റംബോംബ് പ്രയോഗിക്കും എന്നതോ യുദ്ധത്തിന്റെയോ ഭീഷണികളിലൂടെ പ്രശ്‌നം പരിഹരിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചര്‍ച്ചകളെ കൂടാതെ പിന്നാമ്പുറത്ത് നടക്കുന്ന ചര്‍ച്ചകളെ അദ്ദേഹം പിന്തുണച്ചു. ഒരു കാര്യം വ്യക്തമാണ്. രാജ്യങ്ങള്‍ എത്രയൊക്കെ ആഗ്രഹിച്ചാലും അതിര്‍ത്തികള്‍ മാറ്റാനാകില്ലെന്ന് അദ്ദഹം അഭിപ്രായപ്പെട്ടു.