X

നിയമം ഉണ്ടായിട്ടും ഇന്ത്യയില്‍ ഇപ്പോഴും നടക്കുന്നത് ലക്ഷക്കണക്കിന് ബാലവിവാഹങ്ങള്‍

ഹിന്ദു വിവാഹനിയമം അനുസരിച്ച് വരന് 21 ഉം വധുവിന് 18 ഉം വയസും പൂര്‍ത്തിയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 15 വയസിന് താഴെ നടന്നിരിക്കുന്നത് ലക്ഷക്കണക്കിന് വിവാഹങ്ങളാണ്. 1.06 ലക്ഷം പെണ്‍കുട്ടികളും 70,312 ആണ്‍കുട്ടികളും ബാലവിവാഹത്തിന് വിധേയരായാണ് കണക്കുകകള്‍ പറയുന്നത്. ബാലവിവാഹങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികളില്‍ നാലിലൊന്നു പേര്‍ക്കും ഇപ്പോള്‍ രണ്ടുകുട്ടികള്‍ വീതമെങ്കിലുമുണ്ട്.ഇവര്‍ക്ക് ഇപ്പോഴും പതിനെട്ട് വയസ്സുപോലും തികഞ്ഞിട്ടില്ലെന്നതും ശ്രദ്ധിക്കണം. ഗുജറാത്തിലാണ് ബാലവിവാഹങ്ങളില്‍ ഏറെയും നടന്നിരിക്കുന്നത്. ഏകദേശം 1.76 ലക്ഷം ബാലവിവാഹങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. വിശദമായി ഈ റിപ്പോര്‍ട്ട് വായിക്കുക:

http://timesofindia.indiatimes.com/india/1-76L-below-age-of-15-married-in-Gujarat/articleshow/47090555.cms

This post was last modified on April 30, 2015 11:30 am