X

ഇന്ത്യയിലെ രണ്ടിലൊരു ക്രിസ്ത്യാനിയും തെക്കേ ഇന്ത്യാക്കാര്‍

അഴിമുഖം പ്രതിനിധി

ഇന്നലെ പുറത്തു വിട്ട 2011-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ പകുതിയും വസിക്കുന്നത് തെക്കേ ഇന്ത്യയില്‍. തമിഴ്‌നാട്, കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 1.28 കോടി ക്രിസ്ത്യാനികളുണ്ട്. ഇന്ത്യയിലെ മൊത്തം ക്രിസ്ത്യാനികളുടെ എണ്ണമായ 2.78 കോടിയുടെ 46 ശതമാനം വരുമിത്. ബാക്കിയുള്ളതില്‍ 28.1 ശതമാനം പേര്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. 1.3 ശതമാനം പേര്‍ ഗോവയിലും വസിക്കുന്നു. തെക്കേ ഇന്ത്യ ക്രിസ്ത്യാനികളുടെ പ്രിയപ്പെട്ട ഇടമായി മാറാന്‍ ചരിത്രപരമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും നിരവധി കാരണങ്ങളുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

http://timesofindia.indiatimes.com/india/1-in-2-Christians-lives-in-five-southern-states/articleshow/48676071.cms 

This post was last modified on August 26, 2015 10:44 am