X

സഹോദരനു പിറന്നാള്‍ സമ്മാനത്തിന് 500 ദിര്‍ഹം വേണം; 11-കാരി ഭക്ഷണം വില്‍ക്കുന്നു

കഴിഞ്ഞ ബുധനാഴ്ച ദുബായിലെ അല ഘുര്‍ഐര്‍ സെന്ററിനു സമീപം ഒരു 11 വയസ്സുകാരിയെ പലരും കണ്ടു. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം ചെറിയ അലൂമിനിയം ഫോയില്‍ പാക്കറ്റുകളില്‍ അവള്‍ കൊണ്ടുനടന്നു വില്‍ക്കുകയായിരുന്നു.

അവള്‍ ഭക്ഷണം വില്‍ക്കുന്നത് സഹോദരന് ഒരു പിറന്നാള്‍ സമ്മാനം വാങ്ങാനാണ്. ദയവായി ഇതില്‍ ഒരെണ്ണം വാങ്ങാമോ? എന്റെ സഹോദരന് പിറന്നാള്‍ സമ്മാനം വാങ്ങാനാണ്. ഞങ്ങള്‍ക്ക് അച്ഛനില്ല,  സമ്മാനം വാങ്ങാന്‍ ഉള്ള പണവും ഇല്ല. ഞാനിത് സ്വയം ഉണ്ടാക്കിയതാണ്’- അവള്‍ സെന്ററിനു സമീപം കാണുന്നവരോട് പറഞ്ഞു. മക്രോണിയും ചിക്കനും ഫ്രഞ്ച്‌ ഫ്രൈയും ആണ് അവള്‍ തയ്യാറാക്കിയിരിക്കുന്നത്.

ആ 11വയസ്സുകാരിയുടെ പേര് സന (യഥാര്‍ത്ഥ പേരല്ല). ഈജിപ്തില്‍ നിന്നും ദുബായില്‍ എത്തിയതാണ് അവളുടെ കുടുബം. കഴിഞ്ഞ വര്‍ഷം സനയുടെ പിതാവ് മരിച്ചു. ശേഷം കുടുംബം പുലര്‍ത്തുന്നത് അവളുടെ അമ്മയാണ്. മകന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണം അവരുടെ കൈയ്യില്‍ ഇല്ലാഞ്ഞതിനാല്‍ സന കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇത്. 500ദിര്‍ഹത്തിന്റെ ഒരു ജോഡി ഷൂ അവള്‍ നോക്കി വച്ചിട്ടുണ്ട്. കഥയറിഞ്ഞ് പലരും അവളുടെ കൈയ്യില്‍ നിന്നും ഭക്ഷണം വാങ്ങി. സനയെക്കുറിച്ച് വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/DL8PPI

This post was last modified on June 21, 2016 5:02 pm