X

യുപിയില്‍ രണ്ടു പെണ്‍കുട്ടികളെ 14 ചേര്‍ന്ന് ഉപദ്രവിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

പൊതുസ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരെ പിടികൂടാന്‍ ആന്റി-റോമിയോ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്

രണ്ടു പെണ്‍കുട്ടികളെ പതിനാലോളം ആണ്‍കുട്ടികള്‍ പേര്‍ ചേര്‍ന്ന് ഉപദ്രവിക്കുകയും അപമാനിക്കുകയും  ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ റാപൂരിലാണ് ഇങ്ങനെയൊരു സംഭവം. എന്നാല്‍ ഇതെന്നാണു നടന്നിരിക്കുന്നതെന്നു വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ എന്നു ഷൂട്ട് ചെയ്തതാണെന്നു നിശ്ചയിക്കാന്‍ കഴിയുന്നില്ലെന്നാണു പൊലീസും പറയുന്നത്.

മരങ്ങള്‍ വശങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു ഇടുങ്ങിയ റോഡില്‍ കൂടി നടന്നു വരുന്ന പെണ്‍കുട്ടികളെ ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ തടഞ്ഞു നിര്‍ത്തുകയും ഉപദ്രവിക്കുകയുമാണ്. സ്ത്രീകളെ പിടിച്ചുവലിക്കുകയും ശരീരത്തില്‍ തപ്പിത്തടയുകയുമൊക്കെ ചെയ്യുന്നുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ഒരു സ്ത്രീയെ പിടിച്ചുയുര്‍ത്തി താഴേക്കെറിയാനും ശ്രമിക്കുന്നുണ്ടെന്നു പൊലീസ് നല്‍കിയ വിവരംവച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദൃശ്യത്തില്‍ ഉടനീളം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പരിഹസിച്ചു ചിരിക്കുന്നതും പെണ്‍കുട്ടികളെ അവരോട് യാചിക്കുന്നതും കാണാമെന്നും വാര്‍ത്തകളില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരെ പിടികൂടാന്‍ ആന്റി-റോമിയോ സ്‌ക്വാഡിനെ നിയോഗിച്ചത് യോഗി ആദിത്യനാഥ് ഭരണമേറ്റെടുക്കലിനു പിന്നാലെ എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു.

This post was last modified on May 28, 2017 8:24 pm