X

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വടക്കന്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ ഇങ്ങനെയായിരുന്നു; ചിത്രങ്ങളിലൂടെ

എഡ്വേർഡ് ഷെരീഫ് കര്‍ട്ടിസ് പകര്‍ത്തിയ ചിത്രങ്ങളുടെ പരമ്പരയാണ് 'വടക്കന്‍ അമേരിക്കന്‍ ഇന്ത്യന്‍സ്'

എഡ്വേർഡ് ഷെരീഫ് കര്‍ട്ടിസ് എന്ന ഫോട്ടോഗ്രോഫര്‍ പകര്‍ത്തിയ 1904 മുതല്‍ 1924 വരെയുള്ള വടക്കന്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ ചിത്രങ്ങളുടെ പരമ്പരയാണ് ‘വടക്കന്‍ അമേരിക്കന്‍ ഇന്ത്യന്‍സ്’. 1868-ല്‍ വിസ്‌കണ്‍സീന്‍ ഫാമിലാണ് കര്‍ട്ടിസിന്റെ ജനനം. സീറ്റിലെ കോമേഴ്‌സ്യല്‍ ഫോട്ടോഗ്രോഫറായിരുന്ന കര്‍ട്ടിസ് 1895-ല്‍ അവിടുത്തെ അഞ്ചലീന രാജകുമാരിയെയും, ചീഫ് ഡ്യൂമീഷിന്റെ മകളുടെയും ചിത്രം പകര്‍ത്തിയതോടെ ആ നഗരത്തില്‍ അദ്ദേഹം പ്രസിദ്ധനായി.

ആദിമ അമേരിക്കന്‍ ആദിവാസികളുടെ സംസ്‌കാരവും ജീവിതവും ജീവിതത്തിലുടനീളം കര്‍ട്ടിസിന് ആവേശമായിരുന്നു. ഇത് അലാസ്‌കയിലേക്കും മോണ്ടേനയിലേക്കും കര്‍ട്ടിസിനെ സാഹസികയാത്ര നടത്താന്‍ വരെ പ്രേരിപ്പിച്ചു. 1906-ല്‍ നല്ല സാമ്പത്തിക സാഹചര്യമുള്ള ജെ പി മോര്‍ഗനെ, കര്‍ട്ടിസ് സമീപിച്ചു. താന്‍ ഭൂഖണ്ഡത്തിലെ ആളുകളെ കുറിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡോക്യുമെന്ററി ചെയ്യാനുള്ള സഹായത്തിനായിരുന്നു കര്‍ട്ടിസ്, മോര്‍ഗനെ സമീപിച്ചത്. 20 വോളിയങ്ങളിലുള്ള ‘ദി നോര്‍ത്ത് അമേരിക്കന്‍ ഇന്ത്യന്‍സ്’ എന്ന പേരിലുള്ള ഒരു പരമ്പരയാണ് കര്‍ട്ടിസ് മുന്നോട്ട് വച്ചത്.

അമേരിക്കന്‍ ആദിമനിവാസികളെകുറിച്ചുള്ള ചരിത്ര പ്രധാന രേഖകളാണ് കര്‍ട്ടിസിന്‍റെ ഈ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും- https://goo.gl/FSN37d

This post was last modified on February 17, 2017 12:03 pm