X

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് ശതമാനം ക്ഷാമബത്ത

പുതുക്കിയ ക്ഷാമബത്ത ഈമാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം വിതരണം ചെയ്യും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

പുതുക്കിയ ക്ഷാമബത്ത ഈമാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം വിതരണം ചെയ്യും. കുടിശിക തുക പിഎഫില്‍ ലയിപ്പിക്കും. അതേസമയം പെന്‍ഷന്‍കാരുടെ കുടിശിക പണമായി തന്നെ വിതരണം ചെയ്യും.

ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്താ നിരക്ക് 12 ശതമാനം ആകും. ഇതുമൂലം സര്‍ക്കാരിന് പ്രതിമാസം 86.07 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.