അടുത്തകാലത്ത് യുഗോവ് നടത്തിയ വോട്ടെടുപ്പില്‍ 43 ശതമാനം ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടിഷ് സാമ്രാജ്യം നല്ലതായിരുന്നെന്നും 44 ശതമാനം പേര്‍ പഴയ ആ സാമ്രാജ്യത്വ സ്മരണകളില്‍ അഭിമാനിക്കുന്നവരായും കണ്ടെത്തി. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യം കോളനിവല്‍ക്കരണത്തിലൂടെ ഈ ലോകത്ത് നടത്തിയ ഏറ്റവും പൈശാചികമായ അഞ്ച് പ്രവര്‍ത്തികള്‍ ഇവയെല്ലാമാണ്. ഇതില്‍ ഏറെയും ഇന്ത്യയില്‍ നടത്തിയ ക്രൂരതകളാണ്.
1. ബോവര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍(1899-1902)
1899 മുതല്‍ 1902 വരെ നീണ്ടു നിന്ന രണ്ടാം ബോവര്‍ യുദ്ധത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യം 1.07 ലക്ഷം പേരെയാണ് പിടികൂടി ആളുകളെ കുത്തിനിറച്ച ക്യാംപുകലില്‍ തടവിലാക്കിയത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ഇതില്‍ 30,000 പേര്‍ വിവിധ രോഗങ്ങള്‍ വന്ന് മരിച്ചു.
2. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല (1919)
1919ന് അമൃത്‌സറിലെ ജാലിയന്‍വാലാ ബാഗില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഒരു കവാടമൊഴികെ മറ്റെല്ലാം അടച്ചിട്ട ശേഷം നിറയൊഴിച്ചു. ആയിരക്കണക്കിന് പേരാണ് പത്ത് മിനിറ്റത്തെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
3. ഇന്ത്യയെ വിഭജിച്ചു (1947)
ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിട്ടുപോകുന്നതിന് മുന്നോടിയായി ആസൂത്രണം ചെയ്ത വംശീയ കലാപത്തില്‍ കോടിക്കണക്കിനുവരുന്ന ഹിന്ദുക്കള്‍ക്ക് പാകിസ്ഥാനിലെയും മുസ്ലിങ്ങള്‍ക്ക് ഇന്ത്യയിലെയും തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. വംശീയ ആക്രമണങ്ങളില്‍ പത്ത്‌ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
4. മാവു മാവു കലാപം (1951-1960)
മാവു മാവു കലാപത്തില്‍ ആയിരക്കണക്കിന് കെനിയക്കാരെ ബ്രിട്ടീഷ് സൈന്യം ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. കലാപത്തിനിടെ 20,000 മുതല്‍ 100,000 വരെ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.
5. ഇന്ത്യയില്‍ സൃഷ്ടിച്ച ദാരിദ്ര്യം(1943)
1943ല്‍ ഇന്ത്യയില്‍ സൃഷ്ടിച്ച കൊടും ദാരിദ്ര്യത്തില്‍ 1.2 കോടിക്കും 2.9 കോടിക്കും ഇടയില്‍ ആളുകള്‍ പട്ടിണി കിടന്ന് മരിച്ചു.
കൂടുതല്‍ വായിക്കാന്‍
This post was last modified on March 6, 2017 7:02 pm
Leave a Comment