X

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനു തിരിതെളിഞ്ഞു

അഴിമുഖം പ്രതിനിധി

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു. തിരുവനന്തപുരം ഇനി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ലഹരിയില്‍. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 10,000 ത്തോളം  കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന്റെ ഉത്ഘാടനദിനം വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ കൊണ്ടാടി. ഉത്ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ 5000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 15 ഓളം പ്ലോട്ടുകളും, ബൈക്ക് റാലിയും ഘോഷയാത്രയ്ക്ക് അകമ്പടിയായി സംഘാടകര്‍ ഒരുക്കിയിരുന്നു. ലോപ്പസ് ജോര്‍ജ്ജ്  പകര്‍ത്തിയ ചിത്രങ്ങള്‍

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on January 19, 2016 11:11 pm