X

ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ബിജെപി ഭരണത്തിന് കീഴില്‍

രാജ്യത്തെ മൂന്നില്‍ രണ്ട് ജനതയും ബിജെപി ഭരണത്തിന് കീഴില്‍. അതായത് ബിജെപി, ഭരണത്തിന് നേതൃത്വം നല്‍കുന്ന കക്ഷിയോ അല്ലെങ്കില്‍ ഭരണത്തില്‍ പങ്കാളിയായതോ ആയ സംസ്ഥാനങ്ങളിലാണ്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരമുറപ്പിച്ചതോടെ രാജ്യത്തെ 60 ശതമാനത്തിലധികം വരുന്ന ജനങ്ങളും ജീവിക്കുന്നത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലായി. രാജ്യത്തെ മൂന്നില്‍ രണ്ട് ജനതയും ബിജെപി ഭരണത്തിന് കീഴില്‍. അതായത് ബിജെപി, ഭരണത്തിന് നേതൃത്വം നല്‍കുന്ന കക്ഷിയോ അല്ലെങ്കില്‍ ഭരണത്തില്‍ പങ്കാളിയായതോ ആയ സംസ്ഥാനങ്ങളിലാണ്. നേരത്തെ ഇന്ത്യന്‍ ജനസംഖ്യയുടെ 46.2 ശതമാനമാണ് ബിജെപിക്ക് ഭരണപങ്കാളിത്തമുള്ള സംസ്ഥാനങ്ങളിലുണ്ടായിരുന്നത്. ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലത്തോടെ അത് 61.12 ശതമാനമായി ഉയര്‍ന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്താനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനുമാവില്ല.

കോണ്‍ഗ്രസ് ഭരണത്തിന് നേതൃത്വം നല്‍കുന്നതും അവര്‍ അധികാര പങ്കാളികളായതുമായ ആറ് സംസ്ഥാനങ്ങളാണുള്ളത്. പഞ്ചാബിലെ വിജയത്തോടെ കോണ്‍ഗ്രസിനും ചെറിയ നേട്ടമുണ്ടായി. കോണ്‍ഗ്രസിന്റെ അധികാര പങ്കാളിത്തത്തിന് കീഴില്‍ നേരത്തെ ജനസംഖ്യയുടെ 6.4 ശതമാനം പേരുണ്ടായിരുന്നത് 8.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനസംഖ്യ 19.9 കോടിയാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്ര (11.2 കോടി), ആന്ധ്രാപ്രദേശ് (8.4 കോടി), മദ്ധ്യപ്രദേശ് (7.2 കോടി), രാജസ്ഥാന്‍ (6.8 കോടി), ഗുജറാത്ത് (ആറ് കോടി) എന്നിവയാണ് ജനസംഖ്യയില്‍ മുന്നില്‍. ഈ സംസ്ഥാനങ്ങളെല്ലാം നിലവില്‍ എന്‍ഡിഎ ഭരണത്തിലാണ്. ആന്ധ്രപ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപിയും മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയുമാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്.

This post was last modified on March 12, 2017 12:14 pm