X

കാസ്ട്രോയെ കൊല്ലാന്‍ 638 വഴികള്‍

അഴിമുഖം പ്രതിനിധി

49 വര്‍ഷക്കാലം ഫിഡല്‍ കാസ്ട്രോയുടെ സംരക്ഷകനും ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മേധാവിയും ആയ ഫാബിയന്‍ എസ്കലാന്‍റെ പറഞ്ഞത് 600 തവണയെങ്കിലും ഫിഡല്‍ കാസ്ട്രോയെ വധിക്കാന്‍ അമേരിക്കയുടെ ചാര സംഘടനയായ സി ഐ എ ശ്രമിച്ചിരുന്നു എന്നാണ്. സിഗരറ്റ് ബോംബ് മുതല്‍ ചാര സുന്ദരികള്‍ വരെയും വിഷം നിറച്ച സിറിഞ്ച് മുതല്‍ ഫൌണ്ടന്‍ പേനകള്‍ വരെയും വധിക്കാന്‍ ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതില്‍ നിന്നെല്ലാം ആത്ഭുതകരമായി കാസ്ട്രോ രക്ഷപ്പെട്ട കഥകള്‍ ഏറെ പ്രശസ്തമാണ്.

സി ഐ എയുടെ കാസ്ട്രോ വധ ശ്രമങ്ങളെ അവതരിപ്പിച്ച ഡോക്യുമെന്ററിയാണ് ചാനല്‍ ഫോര്‍ 2006ല്‍ സംപ്രേക്ഷണം ചെയ്ത 638 Ways to Kill Castro. 1959ല്‍ കാസ്ട്രോ അധികാരത്തിലേറിയതു മുതല്‍ സി ഐ എ ഇതിനുള്ള ഗൂഡാലോചനകള്‍ ആരംഭിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്യൂബയില്‍ നിന്നു നാട് വിട്ടോടി അമേരിക്കയില്‍ അഭയം പ്രാപിച്ച ആളുകളെയാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടിത്തിയത്. മൂന്നു തവണ കാസ്ട്രോയെ കൊല്ലാനായി അദ്ദേഹത്തിന്റെ തൊട്ടടുത്ത് എത്തിയ അന്റോണിയോ വിഷിയാനോയുടെ നിരവധി ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയിലുണ്ട്.  

ജോണ്‍ എഫ് കെന്നഡിയുടെ ഭരണകാലത്താണ് സി ഐ എ ഓപ്പറേഷന്‍ മംഗൂസ് എന്ന പേരില്‍ രഹസ്യ ക്യൂബന്‍ പ്രൊജക്റ്റ് ആരംഭിച്ചത്. .

ഡോളന്‍ കാന്നെല്‍ ആണ് ഡോക്യുമെന്‍ററിയുടെ സംവിധായകന്‍. 

This post was last modified on November 26, 2016 12:53 pm