UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു അഡാര്‍ ‘സണ്ണി ലിയോണ്‍’ ചിത്രവുമായി ഒമര്‍ ലുലു!

ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ് എന്നിവര്‍ വേഷമിടുന്ന കോമഡി എന്റര്‍ട്രൈനറിലാണ് സണ്ണിലിയോണ്‍ ഭാഗമാവുന്നത്.

കൊച്ചിയില്‍ വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതുമുതല്‍ സണ്ണിലിയോണിന്റ മലയാള സിനിമാ പ്രവേശനം ചര്‍ച്ചയായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു, സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ വേഷമിടും. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സംരംഭത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഇതു വരെ പേരിട്ടിട്ടില്ലാത്ത പ്രൊജക്റ്റിനായി താരം കരാര്‍ ഒപ്പുവച്ചാതായും സിനിമയുമായി അടുത്തു പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തിയതായാണ് റിപോര്‍ട്ട്.

ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ് എന്നിവര്‍ വേഷമിടുന്ന കോമഡി എന്റര്‍ട്രൈനറിലാണ് സണ്ണിലിയോണ്‍ ഭാഗമാവുന്നത്. എന്നാല്‍ കഥാപത്രത്തെക്കുറിച്ചോ മറ്റ് അണിയറ വിവരങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സിനമയുമായി ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. നേരത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയായ പോണ്‍ താരം മിയ ഖലീഫ ഒമറിന്റെ സിനിമയില്‍ വേഷമിടുന്നെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സണ്ണി ലിയോണിന്റെ മലയാള സിനിമാ പ്രവേശനം സംബന്ധിച്ച റിപോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ഒമര്‍ ലുലു തയ്യാറായിട്ടില്ല ട്രൈംസ് ഓഫ് ഇന്ത്യ പറയുന്നു.

മാണിക്യമലരായ പുവി എന്ന ഗാനത്തിന്റെ അകമ്പടിയോടെ പ്രിയവാര്യര്‍ പ്രകടനത്താല്‍ ശ്രദ്ധേയമായ അഡാര്‍ ലൗ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഒമര്‍ലുലു. ഇതിനു ശേ്ഷമായിരിക്കും പുതിയ പ്രോജക്റ്റ്.

മലയാള സിനിമയ്ക്ക് വേണ്ടത് പ്രത്യേക വാര്‍പ്പ് മാതൃകകള്‍; എന്റെ നിറത്തിലുള്ള എത്രനായികമാരുണ്ട്: കനി കുസൃതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍