UPDATES

സോഷ്യൽ വയർ

“ഡിങ്കിനിയേയും കൂടെ കൂട്ടൂ”: ലുട്ടാപ്പിയോട് ബാലരമ

എന്തായാലും ലുട്ടാപ്പിയെ തിരിച്ചു തരുമോ എന്ന് ചോദിച്ച ആരാധകര്‍ക്ക് ലുട്ടാപ്പിയെ തിരിച്ച് കൊടുത്തിരിക്കുകയാണ് ബാലരമ.

ബാലരമയുടെ മാറ്റം നിറഞ്ഞ പുതിയ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാലരമയുടെ പ്രധാന ചിത്രകഥ മായാവിയില്‍ നിന്ന് പ്രധാന കഥാപാത്രങ്ങളിലൊന്നായ ലുട്ടാപ്പിയെ മാറ്റിയതാണ് വൈറലായത്. ലുട്ടാപ്പിയെ മാറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാലരമ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

ഡിങ്കിനിയെ ചൂണ്ടിക്കാട്ടി ഞാനുള്ളപ്പോള്‍ എന്തിനാ ഈ പച്ചത്തവള എന്നു ദേഷ്യത്തോടെ ചോദിക്കുന്ന ലുട്ടാപ്പിയോട് വഴക്കിടണ്ട അവളും കൂടെ കൂടിക്കോട്ടെയെന്ന പറയുന്ന കുട്ടൂസന്റെ ചിത്രമാണ് ബാലരമ ലുട്ടാപ്പി ആരാധകര്‍ക്കായി പങ്കുവെച്ചത്.

മായാവിയിലെ പ്രധാന കഥാപാത്രമായ ലുട്ടാപ്പിയെ ഒഴുവാക്കിയതിനെ തുടര്‍ന്നുള്ള രസകരമായ പോസ്റ്റുകളും ട്രോളുകളും ചര്‍ച്ച ആയിരുന്നു. ലുട്ടാപ്പിക്ക് പകരം ഡിങ്കിനി എന്ന കഥാപാത്രത്തെയാണ് കൊണ്ടു വന്നത്. എന്തായാലും ലുട്ടാപ്പിയെ തിരിച്ചു തരുമോ എന്ന് ചോദിച്ച ആരാധകര്‍ക്ക് ലുട്ടാപ്പിയെ തിരിച്ച് കൊടുത്തിരിക്കുകയാണ് ബാലരമ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍