UPDATES

സോഷ്യൽ വയർ

അപ്പനും കാവൽ മാലാഖയും; മെയ് ദിനത്തിൽ ‘കട്ട ലോക്കൽ’ പോസ്റ്റുമായി നടൻ ആന്റണി വർഗീസ്

ഫോട്ടോയ്ക്കും കുറിപ്പിനും ഇതിനോടകം 2400 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.

അങ്കമാലി ഡയറീസിലെ പെപ്പെയെ എല്ലാവർക്കുമറിയാം. സിനിമാ പാരമ്പര്യവുമില്ലാത്ത തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയ നടനാണ് അദ്ദേഹം. ആന്റണി വർഗീസ് എന്ന പേരിനേക്കാള്‍ ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന കഥാ പാത്രത്തിന്റെ പേരിൽ തന്നെയാണ് ആന്റണി അറിയപ്പെടുന്നതും. എന്നാൽ മെയ് ദിനത്തിൽ പങ്കുവച്ച കുറിപ്പും ഫോട്ടോയും ആന്റണി വർഗീസിനെ വീണ്ടും വൈറലാക്കുകയാണ്.

അപ്പന്റെ ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഓട്ടോ ഡ്രൈവറായ പിതാവിന്റെ ചിത്രമാണ് ആന്റണി തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചത്. കൂടെ ഒരു കുറിപ്പും, അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാണ്. ”തൊഴിലാളിദിനാശംസകള്‍.

കാവൽ‌ മാലാഖ എന്ന പേരിട്ടിരിക്കുന്ന ഓട്ടോയ്ക്കൊപ്പം നിൽക്കുന്ന പിതാവിന്റെ ഫോട്ടോയ്ക്കും കുറിപ്പിനും ഇതിനോടകം 2400 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍