UPDATES

ട്രെന്‍ഡിങ്ങ്

ഡൽഹിയിൽ ആംആദ്മിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സിപിഎം; സിപിഐയുടെ പിന്തുണയില്ല

ആംആദ്മി പാർട്ടിക്ക് ഡൽഹിയിൽ സിപിഐയുടെ പിന്തുണ ലഭിക്കില്ല.

ഡൽഹിയിലെ ലോകസഭാ സീറ്റുകളിൽ ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം. വർഗീയകക്ഷിയായ ബിജെപിയെ തോൽപ്പിക്കാൻ എഎപി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുക എന്ന് പാർട്ടി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ഏഴ് ലോകസഭാ സീറ്റുകളാണ് ഡൽഹിയിലുള്ളത്.

കഴിഞ്ഞ 5 വർഷത്തെ മോദി ഭരണം രാജ്യത്തിന് ദുരന്തനമായിരുന്നെന്ന് പ്രസ്താവന പറഞ്ഞു. മുസ്ലിങ്ങൾക്കും ദളിതർക്കുമെതിരെ ഹീനമായ ആക്രമണങ്ങളാണ് മോദി ഭരണകാലത്ത് നടന്നത്. ശക്തമായ വർഗീയ ധ്രുവീകരണമാണ് ഇക്കാലയളവിലുണ്ടായത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വൻതോതിൽ ഉയർന്നതായും സിപിഎം ചൂണ്ടിക്കാട്ടി.

അതെസമയം ആംആദ്മി പാർട്ടിക്ക് ഡൽഹിയിൽ സിപിഐയുടെ പിന്തുണ ലഭിക്കില്ല. ബിജെപിയെ തോൽപ്പിക്കാൻ ശേഷിയുള്ള മതേതര-ജനാധിപത്യ പാർട്ടികളെയാണ് പിന്തുണയ്ക്കുകയെന്ന് സിപിഐ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍