X
    Categories: News

പ്രതിഷേധം ഇരമ്പി: വിവര്‍ത്തകയെ വിലക്കിയ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചു

അഴിമുഖം പ്രതിനിധി

എപിജെ അബ്ദുള്‍ കലാമിന്റെ അവസാന പുസ്തകത്തിന്റെ മലയാള പരിഭാഷയായ കാലാതീതത്തിന്റെ പ്രകാശന ചടങ്ങ് ഉപേക്ഷിച്ചു. പ്രകാശന ചടങ്ങില്‍ വിവര്‍ത്തക അടക്കം സ്ത്രീകളെ പങ്കെടുപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് പരിപാടി വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ചടങ്ങ് നടന്ന സാഹിത്യ അക്കാദമി വേദിയില്‍ ശക്തമായ പ്രതിഷേധമാണ് ഇരമ്പിയത്. സ്ത്രീ, യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി എത്തി. പുസ്തകം പ്രകാശനം ചെയ്യുന്ന സ്വാമിയുടെ ആശ്രമ നിയമപ്രകാരം ചടങ്ങില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിവര്‍ത്തകയടക്കമുള്ള സ്ത്രീകളെ ഒഴിവാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വാമി ബ്രഹ്മവിഹാരി ദാസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ല. ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന എം ടി വാസുദേവന്‍ നായരും പങ്കെടുത്തില്ല. സംഭവത്തില്‍ പ്രസാധകരായ കറന്റ് ബുക്‌സിനെ ന്യായീകരിക്കുകയും വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയെ വിമര്‍ശിക്കുകയും ചെയ്ത സാറാ ജോസഫ് പരിപാടിയില്‍ പങ്കെടുക്കാനെത്തി. എങ്കിലും പ്രതിഷേധക്കാരുടെ ഗോബാക്ക് വിളി കാരണം സാറാ ജോസഫിന് യോഗ സ്ഥലത്തു നിന്നും പുറത്തു പോകേണ്ടി വന്നു.

This post was last modified on September 26, 2015 10:18 am