മോഹന്‍ലാലിനെ പരിഹസിച്ചതിനു മലയാള സിനിമാക്കാര്‍ക്കിടയില്‍ നിന്നും കെആര്‍കെ തെറിവിളി കേള്‍ക്കാന്‍ തുടങ്ങി. സംവിധായകന്‍ ആഷിഖ് അബുവാണ് കെആര്‍കെയെ പച്ചത്തെറി വിളിച്ചിരിക്കുന്നത്. കെഅര്‍കെ മോഹന്‍ലാലിനെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് ബസ്ഫീഡ് ഡോട് കോമില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ആഷിന്റെ തെറിവിളി.
രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുമ്പോള്‍ മോഹന്‍ലാല്‍ ഭീമനാകാന്‍ ഒട്ടും യോഗ്യനല്ലെന്നും ലാല്‍ ചോട്ടാഭീമിനെപോലെയാണുള്ളതെന്നും ഒരു ജോക്കറിനെ പോലിരിക്കുന്ന മോഹന്‍ലാല്‍ ഭീമനാകുന്നത് അപമാനമാണെന്നും പറഞ്ഞ കെഅര്‍കെയ്‌ക്കെതിരേ മലയാളികള്‍ അതിശക്തമായ വിമര്‍ശനവും ആക്ഷേപവുമാണ് നടത്തികൊണ്ടിരിക്കുന്നത്.
This post was last modified on April 20, 2017 4:39 pm
Leave a Comment