X

ബാല്യകാല പീഡനങ്ങള്‍ സ്ത്രീകളില്‍ മരണം നേരത്തെയാക്കും

അഴിമുഖം പ്രതിനിധി

ചെറുപ്പത്തിലുണ്ടാകുന്ന ദുരനുഭവങ്ങള്‍ സ്ത്രീകളില്‍ മരണം നേരത്തെയാകുമെന്ന് പഠനം. കുട്ടികാലത്ത് ഏല്‍ക്കുന്ന പീഡനങ്ങള്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം , വിഷാദരോഗം തുടങ്ങി ഏറേകാലം നീണ്ട് നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മാനസികരോഗങ്ങളും വിട്ടുമാറാത്ത രോഗങ്ങളും പലപ്പോഴും കുട്ടിക്കാലത്ത് ഏല്‍ക്കുന്ന പീഡനങ്ങളുടെ ബാക്കിപത്രമാണ്. അമേരിക്കയില്‍ കഴിഞ്ഞ ആഴ്ച പുറത്ത് വന്ന പഠന റിപ്പോര്‍ട്ടനുസരിച്ച് സത്രീകള്‍ക്കിടയിലുള്ള അകാലമരണത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് കുട്ടികാലത്തെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ്.

മുതിര്‍ന്നവരുടെ മാനസിക ശാരീരിക ആരോഗ്യത്തില്‍ കാലക്രമേണ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് ഗവേഷകര്‍ പഠിച്ചത്. പഠനത്തില്‍ പങ്കെടുത്തവര്‍ 1995ലും 96ലും ആണ് അവരുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ശാരീരിക മാനസിക പീഡനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ലൈംഗിക പീഡനങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.പീന്നിട് 20 വര്‍ഷത്തെ മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ബാല്യകാല ദുരനുഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും സംഘം പരിശോധിച്ചു. ബാല്യകാലത്ത് പീഡനങ്ങള്‍ക്ക് വിധേയമായ സ്ത്രീകളില്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ത്രീകളെക്കാള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മരണസാദ്ധ്യത 22ശതമാനം അധികമായിരുന്നു. കുറഞ്ഞതോതില്‍ ദുരനുഭവങ്ങള്‍ നേരിട്ട സ്ത്രീകളില്‍ 30 ശതമാനവും വലിയ തോതില്‍ പീഡനങ്ങള്‍ക്ക് വിധേയരായ സ്ത്രീകളില്‍ 58 ശതമാനവും ആയിരുന്നു മരണസാദ്ധ്യത.

എന്നാല്‍ കുട്ടികാലത്തെ ദുരനുഭവങ്ങള്‍ പുരുഷന്‍മാരില്‍ എന്തുകൊണ്ട് മരണം നേരത്തെയാക്കുന്നില്ല എന്നതിന് ഗവേഷകര്‍ക്ക് കൃത്യമായ ഉത്തരമില്ല.സ്ത്രീകളും പുരുഷന്‍മാരും രണ്ട് രീതിയിലാവാം പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത്. ചിലപ്പോള്‍ പിരിമുറുക്കത്തിനോട് ഹോര്‍മോണുകള്‍ പ്രതികരിക്കുന്ന രീതിയുമാകാം. മരണകാരണങ്ങളെക്കാള്‍ മരണം മാത്രമായിരുന്നു പഠനത്തില്‍ ഊന്നല്‍ നല്‍കിയത്. കൂടുതല്‍ വായിക്കൂ.. 

http://goo.gl/ahHg6s