X

പോളിഷ് സംവിധായകന്‍ ആന്ദ്രെ വൈദ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പോളണ്ടിന്റെ പ്രക്ഷുബ്ധമായ ചരിത്രത്തെ ലോകത്തിന് മുന്‍പില്‍ പ്രശസ്ത സംവിധായകന്‍ ആന്ദ്രെ വൈദ അന്തരിച്ചു. ശ്വാശകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വാഴ്സയിലായിരുന്നു അന്ത്യം.  90 വയസായിരുന്നു അദ്ദേഹത്തിന്.

രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി എടുത്ത എ ജനറേഷൻ (A Generation), കനാൽ (Kanal), ആഷസ് ആൻന്റ് ഡയമണ്ട്സ് (Ashes and Diamond) എന്ന യുദ്ധ ചിത്രങ്ങളിലൂടെ  ഏറെ പ്രശസ്തനായ ഈ പോളിഷ് സംവിധായകൻ പോളണ്ടിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെ തന്റെ സിനിമകളിലൂടെ ആവിഷ്കരിച്ചു. വൈദയ്ക്ക് ആയുഷ്കാല സംഭാവനയ്ക്കുള്ള 2000ത്തിലെ ഓസ്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

ലോഡ്‌സ് ഫിലിം സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട ചിത്രം കനാൽ ആയിരുന്നു. 1957ലെ കാൻ ചലച്ചിത്രമേളയിൽ അതിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

സ്റ്റാലിനിസ്റ്റ് പോളണ്ടിലെ തൊഴിലാളി ജീവിതം അവതരിപ്പിക്കുന്ന മാൻ ഓഫ് മാർബിൾ (Man of Marble), മാൻ ഓഫ് അയേൺ (Man of Iron) എന്നീ ചിത്രങ്ങൾ വമ്പിച്ച പ്രശസ്തി നേടിയവയാണ്. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സോളിഡാരിറ്റി പ്രസ്ഥാനം ശക്തിപ്പെടുന്നതും ഈ ചിത്രങ്ങളില്‍ സൂചിക്കുന്നുണ്ട്. മാന്‍ ഓഫ് അയേൺ എന്ന ചിത്രം 1981ലെ കാൻ മേളയിൽ പാം ഡി ഓർ പുരസ്‌കാരം കരസ്ഥമാക്കി.

ഒട്ടനവധി പുരസ്‌കാരങ്ങൾ വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. തനിക്കു ലഭിച്ച പുരസ്‌കാരങ്ങൾ എല്ലാം അദ്ദേഹം പിന്നീട് ക്രാകൗ മ്യൂസിയത്തിനു സംഭാവന ചെയ്തു.

കാറ്റിന്‍ (Katyn) ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. അദ്ദേഹത്തിനെ അച്ഛനെ ഉൾപ്പെടെ 22,500  പേരെ കാറ്റിന്‍ എന്ന വനത്തിൽ കൊണ്ടുപോയി പോളിഷ് സൈന്യം വധിച്ചതിനെ ആസ്പദമാക്കി ആണ് ചിത്രം. ആ ചിത്രത്തിന് 2008ലെ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. കാറ്റിന്‍ ഉൾപ്പെടെ അദ്ദേഹത്തിന്റെ നാലു ചിത്രങ്ങൾക്ക് വിദേശ ചിത്രങ്ങൾക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.

സോവിയറ്റ് ഗവൺമെന്റിന്റെ എതിർപ്പുകൾ മൂലം കുറെ നാൾ വൈദ ഫ്രാൻസിൽ താമസിച്ചു. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ പതനത്തിന് ശേഷം 1989ലാണ് അദ്ദേഹം പോളണ്ടിലേക്ക് മടങ്ങിയത്. 1983 ൽ സംവിധാനം ചെയ്ത ഡാന്റൻ ഉൾപ്പടെ ഉള്ള ചിത്രങ്ങൾ ഫ്രാൻസിൽ വെച്ചായിരുന്നു നിർമ്മിച്ചത്. കമ്യൂണിസ്റ്റ് ഭരണകൂടം ഇരുട്ടില്‍ തള്ളിയവരുടെ  കഥകള്‍ ചെയ്യുന്നതിലേക്ക് വൈദ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭരണകൂടം കൊല ചെയ്ത പോളിഷ് ബാലസാഹിത്യകാരന്‍ ജന്യൂസ് കോസാക്കിനെ കുറിച്ചുള കോസാക്ക് (Korczak ) എന്ന ചിത്രം അദ്ദേഹം 1990ല്‍ സംവിധാനം ചെയ്തു. 

ഡബിൾ വിഷൻ: മൈ ലൈഫ് ഇൻ ഫിലിം ഉൾപ്പെടെ പതിനെട്ടു പുസ്തകങ്ങൾ  അദ്ദേഹം രചിച്ചിട്ടുണ്ട്.