X

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി മോഡലായി

ജൂവലറികളുടെയും ടെക്സ്റ്റൈല്‍ ഷോപ്പുകളുടെയും പരസ്യങ്ങള്‍ക്ക് മാതൃകയാകുക സിനിമാ നടിമാരും പ്രശസ്ത മോഡലുകളുമാണ്. എന്നാല്‍ ഗുജറാത്ത്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  വിവ ആന്‍ഡ്‌ ദിവ എന്ന ഡിസൈനര്‍ ടെക്സ്റ്റൈല്‍ ഷോപ്പ് സ്ഥിരം രീതികളില്‍ വ്യതിചലിച്ച് ഒരു മോഡലിനെ കണ്ടെത്തി. അതു വേറാരുമല്ല ആസിഡ് ആക്രമണത്തില്‍ മുഖത്തിന്റെ ഒരുഭാഗം വികൃതമാക്കപ്പെട്ട ലക്ഷ്മി. സൗന്ദര്യം നിറത്തിലോ ആകാരത്തിലോ അല്ല മറിച്ച് മനസ്സിലാണ്‌ എന്ന് തെളിയിക്കാനാണ് തങ്ങള്‍ ഇതിനു മുതിര്‍ന്നത് എന്ന് കമ്പനിയും പരസ്യനിര്‍മ്മാതാക്കളും പറയുന്നു. റിയല്‍ ബ്യൂട്ടി ലൈസ് ഇന്‍ ദി ഐസ് (Real beauty lies in the eyes) എന്ന ടാഗ് ലൈന്‍ പരസ്യത്തിന്റെ ഭാഗമായും നല്കിയിരിക്കുന്നു. നല്‍കിയിരിക്കുന്നത് ലക്ഷ്മി മോഡല്‍ ആയ വീഡിയോ കാണാം

 

This post was last modified on February 3, 2016 8:05 pm