തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടി പോകണമെന്ന ഏറെ നാളെത്തെ തന്റെ ആഗ്രഹം പൂര്‍ത്തികരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ ലാല്‍. പണ്ട് തന്റെ സുഹൃത്തുക്കളോടൊപ്പം സൈക്കിളിലും സ്‌ക്കൂട്ടറിലും ഒക്കെ ബഹളം വച്ച് നടന്ന ഇടങ്ങളിലൂടെ സൈക്കിള്‍ ചവിട്ടി ഒരു വട്ടം കൂടി പോകണമെന്ന് താരത്തിന്റെ ഏറെനാളായിട്ടുള്ള ആഗ്രഹമായിരുന്നു. ഇന്നലെ ബി ഉണ്ണികൃഷ്ണന്റെ ചിത്രം വില്ലന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരുന്നു ലാലേട്ടന്‍ സൈക്കിളുമെടുത്ത് നഗരം ചുറ്റാന്‍ ഇറങ്ങിയത്.
വെളുപ്പിന് 4.30-ന് സെക്രട്ടറിയേറ്റിന് മുന്നിലൂടെ വെള്ളിക്കരമുണ്ടും വെള്ളയുടുപ്പും ധരിച്ച് സൈക്കിള്‍ ചവിട്ടി പതിയെ പോകുന്ന ലാലേട്ടനെ കണ്ട് ചിലയാളുകള്‍ അത്ഭുതപ്പെട്ടു. വെളുപ്പിനെയായതിനാല്‍ ആരും അദ്ദേഹത്തെ ശല്യം ചെയ്യാനുണ്ടായിരുന്നില്ല. സ്റ്റാച്യൂവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ പഴയ ഇന്ത്യന്‍ കോഫിഹൗസ് വരെ സൈക്കിളോടിച്ച് പഴയ സ്മരണകള്‍ പങ്കുവച്ച് കൂടെയുണ്ടായിരുന്ന പഴയ സുഹൃത്ത് എംബി സനല്‍കുമാറിനൊപ്പം ലാലേട്ടന്‍ മടങ്ങി. ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
This post was last modified on March 21, 2017 11:26 am
Leave a Comment