നടിയെ തട്ടികൊണ്ടുപോയി അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത് കേസില്‍ രണ്ട് പേര് കൂടി പിടിയിലായി. ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇവരെ പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നായിരുന്നു ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ആറുപേര്ക്കെതിരെയായിരുന്നു നടി മൊഴി നല്‍കിയിരുന്നത്.
ഒരാളെ ഇന്നലെ രാവിലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. നടി ഡ്രൈവര്‍ മാര്ട്ടിന് ആന്റണിയെയായിരുന്നു ആദ്യം പടികൂടിയത്. തിരിച്ചിറിഞ്ഞ നാല് പ്രതികളില്‍ മൂന്ന് പേരെയും പിടികൂടി. ഇന്ന് ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഇവര്‍ക്കായി അന്യസംസ്ഥാനത്തേക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മാനഭംഗപ്പെടുത്തല്‍ കൂടാതെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള കേസുകളുമാണ് കുറ്റാരോപിതര്‍ക്കെതിരെ പോലീസ് എടുത്തിരിക്കുന്നത്.
This post was last modified on February 19, 2017 8:17 am