നടിയെ തട്ടികൊണ്ടുപോയി അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ നടനും എംപിയുമായി സുരേഷ് ഗോപി രൂക്ഷമായി വിമര്‍ശിക്കുകയും താരത്തിന് പിന്തുണ നല്‍കികൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. താന്‍ അവള്‍ക്കൊപ്പമാണെന്നും ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നുമാണ് സുരേഷ് ഗോപി പോസ്റ്റ് ഇട്ടിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘ഞാന്‍ അവള്‍ക്കൊപ്പമാണ്,..
സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മള്‍ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ! ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത് !
ഞാന്‍ കൂടെയുണ്ട് !’
This post was last modified on February 19, 2017 4:22 pm
Leave a Comment