X

ad

ആലപ്പുഴയിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച വിപ്ലവത്തിരുവാതിരയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു. വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുള്ള ഗൗരവമുള്ള ഏതാനും ലേഖനങ്ങൾ അഴിമുഖം പ്രസിദ്ധീകരിക്കുന്നുണ്ട്. അവ ചുവടെ ചേർക്കുന്നു.

 

കേവലസ്ത്രീവാദപ്പിടിയില്‍പ്പെട്ട വിപ്ലവത്തിരുവാതിര

 

ഈ കുമ്മിയിലെ സൗന്ദര്യദര്‍ശനം മാത്രം പങ്കുവെക്കുന്ന/പങ്കുവെച്ച ഒരു പാരമ്പര്യകേരളീയകാബറേ ആണ് കൈകൊട്ടിക്കളി എന്നാണ് വിമര്‍ശകരുടെ വാദം. ഫ്യൂഡല്‍ , സവര്‍ണ്ണം എന്നീ വിശേഷണങ്ങളും മേമ്പൊടിയ്ക്കുണ്ട്. അതൊന്നും പാര്‍ട്ടിസമ്മേളനത്തിന്റെ പരിപാവനസ്ഥലത്ത് പാടില്ല എന്നും നിര്‍ദേശമുണ്ട്. പട്ടച്ചാരായമൊഴിച്ച് കൊട്ടാരം നാറ്റിച്ചൂ എന്ന മട്ടിലാണ് പരിദേവനങ്ങളുടെ ശ്രുതി.