X

തെറ്റിദ്ധരിപ്പിക്കുന്നു, 4ജി പരസ്യം പിന്‍വലിക്കാന്‍ എയര്‍ടെല്ലിന് നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെല്ലിന്റെ 4ജി പരസ്യം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി കൊണ്ട് അഡ് വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കൗണ്‍സില്‍ നോട്ടീസ് അയച്ചത്. ഇടവിടാതെ അതിവേഗ നെറ്റ് വര്‍ക്കാണ് എയര്‍ടെല്‍ 4ജി എന്ന് അവകാശപ്പെടുന്ന പരസ്യത്തില്‍ നിങ്ങളുടെ നെറ്റ് വര്‍ക്ക് ഇതിനേക്കാളും വേഗതയുള്ളതാണെങ്കില്‍ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ മൊബൈല്‍ ബില്‍ ഞങ്ങള്‍ അടയ്ക്കും എന്ന വാഗ്ദാനവും എയര്‍ടെല്‍ നല്‍കുന്നു. എന്നാല്‍ അവശ്യം വേണ്ട ബാധ്യതാ നിരാകരണം പരസ്യത്തിലൊരിടത്തും നല്‍കുന്നില്ലെന്ന് നോട്ടീസില്‍ പറയുന്നു. വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകാത്ത ഒരു ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്.

This post was last modified on October 1, 2015 2:27 pm