X

സച്ചിനെ കടന്ന് കുക്ക്

അഴിമുഖം പ്രതിനിധി

ടെസ്റ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് സ്വന്തം പേരിലെഴുതി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 31 വയസും അഞ്ച് മാസവും അഞ്ച് ദിവസവും പ്രായമുള്ള കുക്ക് മറികടന്നത്. 31 വയസും 10 മാസവും 20 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റ് ചരിത്രത്തില്‍ 10,000 പിന്നിടുന്ന പന്ത്രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് കുക്ക്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, രാഹുല്‍ ദ്രാവിഡ്, മഹേല ജയവര്‍ധനെ, സുനില്‍ ഗവാസ്‌കര്‍, ജാക്വിസ് കാലിസ്, അലന്‍ ബോര്‍ഡര്‍, ശിവ് നാരായെന്‍ ചന്ദര്‍ പോള്‍, സ്റ്റീവ് വോ എന്നിവരാണ് കുക്കിന് പുറമെ 10000 ക്ലബ്ബിലെ അംഗങ്ങള്‍. 128 ടെസ്റ്റുകളില്‍ നിന്നാണ് കുക്ക് ചരിത്ര നേട്ടത്തിലെത്തിയത്. ഇതില്‍ 28 സെഞ്ചുറികളും ഉള്‍പ്പെടുന്നു. 2006ല്‍ ഇന്ത്യക്കെതിരെ സെഞ്ചുറിയോടെയാണ് കുക്ക് ടെസ്റ്റില്‍ അരങ്ങറിയത്. 20102ല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കുക്ക് 2013ലും 2015ലും അവരെ ആഷസ് പരമ്പര ജയത്തിലേക്ക് നയിച്ചു.

This post was last modified on May 31, 2016 12:05 pm