X

അര്‍ജന്റീനിയന്‍ പ്രോസിക്യൂട്ടര്‍ നിസ്മാന്റെ മരണത്തില്‍ ദുരൂഹതകള്‍ ബാക്കി

അര്‍ജന്റീനിയന്‍ പ്രോസിക്യൂട്ടര്‍ അല്‍ബര്‍ടോ നിസ്മാനെ ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കാണപെട്ടു. ആത്മഹത്യ എന്ന് പോലീസ് പറയുമ്പോഴും അദ്ദേഹത്തിന്റെ മരണയുമായ് ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറെയാണ്. 85 പേരുടെ ജീവന്‍ അപഹരിച്ച 1994 ലെ ജൂത കേന്ദ്രത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ അന്വേഷണ ചുമതല നിസ്മാന് ആയിരുന്നു. ചാവേര്‍ ആക്രമണത്തില്‍ ഇറാന്റെയും ഹെഴ്‌ബൊല്ലഹ് എന്ന തീവ്രവാദി സംഘടനയുടെയും പങ്ക് വെളിപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇറാനില്‍ നിന്നും എണ്ണ വിതരണം ചെയും എന്ന ഉറപ്പിന്‍ മേല്‍ ഈ ചാവേര്‍ ആക്രമണത്തിലുള ഇറാന്‍ ബന്ധത്തെ മൂടിവെയ്ക്കാന്‍ അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസറ്റീന ഫെര്‍ണാണ്ടസ് ഡി ക്രിഷ്‌നര്‍ ഉള്‍പടെയുള്ളവര്‍ ശ്രമിച്ചു എന്ന പുതിയ ആരോപണങ്ങളുമായ് നിസ്മാന്‍ രംഗത്ത് എത്തിയത്. ഈ ആരോപണങ്ങളില്‍ അടുത്ത ദിവസം കോടതിയില്‍ തെളിവ് കൊടുക്കാന്‍ ഇരിക്കെയാണ് നിസ്മാനെ മരിച്ച നിലയില്‍ കണ്ടത്തിയത് എന്നത് ദുരുഹതയ്ക്ക് ആഴം കൂട്ടുന്നു. വിശദമായി വായിക്കുക

http://www.nytimes.com/2015/01/20/world/americas/alberto-nisman-found-dead-argentina-amia.html?_r=0

This post was last modified on January 21, 2015 11:59 am