X

ഫിഫയുടെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍ എത്തുമോ?

ആരാകും സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായി ഫിഫയുടെ തലപ്പത്തെത്തുക? ലോകം മുഴുവന്‍ ആലോചിക്കുന്നതിപ്പോള്‍ ഈ ചോദ്യത്തെക്കുറിച്ചാണ്. യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയുടെയും ബ്ലാറ്ററോട് കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജോര്‍ദാന്‍ രാജകുമാരന്റെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത് മറ്റൊരു പേരാണ്, സുനില്‍ ഗുലാത്തി എന്ന ഇന്ത്യന്‍ വംശജന്റെ. തുടര്‍ച്ചയായി മൂന്നാംവട്ടവും യു എസ് സോക്കര്‍ ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഗുലാത്തി. അലഹബാദില്‍ ജനിച്ച അമ്പത്തിയഞ്ചുകാരനായ ഗുലാത്തി അമേരിക്കയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി ഏറെ യത്‌നിച്ച വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനയുടെ നിയന്ത്രണം തങ്ങളുടെ കൈയില്‍ വേണമെന്ന അമേരിക്കയുടെ ആഗ്രഹവും ഗുലാത്തിയെ തുണച്ചേക്കും. വിശദമായി വായിക്കുക…

http://www.rediff.com/sports/report/alllahabad-born-us-soccer-football-president-gulati-in-race-for-fifa-top-job/20150603.htm

This post was last modified on June 4, 2015 11:08 am