X

ശശികലയെ അധികാരമേല്‍ക്കാന്‍ അനുവദിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കുകയെന്നത് ഗവര്‍ണറുടെ കടമയാണ്‌

പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കുകയെന്നത് ഗവര്‍ണറുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഗവര്‍ണര്‍ മഹാരാഷ്ട്രയില്‍ പോയത് ശരിയല്ല. ശശികല ജയലളിതയുടെ അടുത്ത ആളാണെന്നും ശശികലയ്ക്ക് വേണ്ടി ജയലളിത പലതും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി വര്‍ഷങ്ങളായി തനിക്ക് ജയലളിതയെ അറിയാം. ജയയുടെ സുഹൃത്തായും ശത്രുവായും താന്‍ നിലപാടുകള്‍ എടുത്തിട്ടുണ്ട്. പനീര്‍സെല്‍വത്തെ ഒരു റബ്ബര്‍ സ്റ്റാമ്പായി മാത്രമേ അവര്‍ കണക്കാക്കിയിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

This post was last modified on February 8, 2017 12:17 pm