X

ഇന്ത്യയില്‍ ഫ്ലിപ് കാര്‍ട്ടിനെ പിന്നിലാക്കി ആമസോണ്‍ കുതിക്കുന്നു

ഇന്ത്യയില്‍ ഫ്ലിപ് കാര്‍ട്ടിന്റെ തിളക്കം നഷ്ടപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയെന്ന എന്ന സ്ഥാനം മുഖ്യശത്രുവായ ആമസോണ്‍ അവരില്‍ നിന്നും തട്ടിയെടുത്തതായാണ് പറയുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഷ്ടിച്ച് മൂന്നു വര്‍ഷം ആകുമ്പോഴേക്കും ആമസോണ്‍ സെല്ലര്‍ സര്‍വീസസ്   പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വളരെ മുന്നേറിയതായി ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ തെളിയിക്കുന്നു. 

ജൂലൈയില്‍ 2000 കോടിയില്‍ താഴെയാണ് ഫ്ലിപ് കാര്‍ട്ടിന്റെ മൊത്തവില്‍പ്പന. അതേസമയം, ആമേസോണിന്റെ മൊത്തവില്‍പ്പന ഈ കാലയളവില്‍ 2000കോടിക്ക് മുകളിലാണ്. ഈ കാലയളവില്‍ സ്‌നാപ്പ്ഡിലിന്റെ മൊത്തവില്‍പ്പന 600 കോടിയില്‍ താഴെയാണ്. കഴിഞ്ഞവര്‍ഷം അവസാനം വരെ കമ്പനിക്ക് ലഭിച്ച കച്ചവടത്തിന്റെ 50 ശതമാനത്തില്‍ താഴെയാണിത്. ജുലൈയിലെ വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള ചില വിദഗ്ധരുടെ കണക്കുകളാണ് ലൈവ്മിന്റ് പുറത്തുവിടുന്നത്.

വിശദമായി വായിക്കുക; http://goo.gl/5h90nu

This post was last modified on August 25, 2016 9:04 pm