X

ഭരണഘടന രൂപീകരണം; അംബേദ്കറുടെ റോള്‍ വെറും മിത്ത് എന്ന്‌ ആര്‍എസ്എസ് ചിന്തകന്‍

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്നാണ് ഡോ. ബി ആര്‍ അംബേദ്കര്‍ അറിയപ്പെടുന്നത്. എന്നാല്‍ ഭരണഘടന നിര്‍മാണത്തില്‍ അംബേദ്കറുടെ റോള്‍ വെറും മിത്ത് ആണോ? ഭരണഘടന രൂപീകരണത്തില്‍ അംബേദ്കറിനു നിയന്ത്രിതമായ ചില അവകാശങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും ബാക്കിയെല്ലാം വെറും മിത്താണെന്നും ഉറപ്പിച്ചു പറയുകയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ ചെയര്‍മാനുമായ റാം ബഹാദൂര്‍ റായ്. ആര്‍എസ്എസ് ചിന്തകനും എബിവിപിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന റാം ബഹാദൂറിനെ ഐജിഎന്‍സിഎ യുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കു കൊണ്ടുവന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പുതിയ ഭരണഘടന രാജ്യത്തിന് ആവശ്യമാണെന്ന നിലപാടാണ് റായിക്കുള്ളത്. എന്തുകൊണ്ടാണ് താനിങ്ങനെയൊരു ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതെന്നു വ്യക്തമാക്കുകയാണ് ഈ അഭിമുഖത്തിലൂടെ റാം ബഹാദൂര്‍ റായി. പ്രയാഗ് സിംഗ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഈ ലിങ്കില്‍ വായിക്കാം

 http://www.outlookindia.com/magazine/story/ambedkars-role-in-the-constitution-is-a-myth/297259

This post was last modified on June 11, 2016 6:47 pm