X

11 വര്‍ഷം; കോടതി കയറിയത് 36 തവണ; ഒരു ബലാല്‍സംഗ ഇരയുടെ ജീവിതം

13ാം വയസിൽബലാല്‍സംഗത്തിനിരയായി. അതോടെ അവളെ സ്കൂളില്‍ നിന്നും പുറത്താക്കി. പിന്നീട് താമസം അലഞ്ഞു തിരിയുന്ന കുട്ടികള്‍ക്കായുള്ള രക്ഷാകേന്ദ്രത്തില്‍. അതിനിടയില്‍ നീതിക്കായി കോടതിയില്‍ ഹാജരായത് 36 തവണ.

ബലാല്‍സംഗത്തിനിരയായ ഒരു യുവതിയുടെ ജീവിത യാത്രയാണ് ഇത്. 11 വര്‍ഷമായി ഈ കുട്ടി കഴിയുന്നത്‌ പോലീസ് സംരക്ഷണത്തിലാണ്.

2005ൽ വീട്ടുജോലി കഴിഞ്ഞ് അനുജനോടൊപ്പം തിരിച്ചുവരികയായിരുന്ന പെൺകുട്ടിയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കത്തുന്ന സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചാണ് സംഘം അന്ന് കുട്ടിയെ പീഡിപ്പിച്ചത്. 17നും 19നും ഇടക്ക് പ്രായമുള്ള പ്രതികൾ മദ്യപിച്ചിട്ടുമുണ്ടായിരുന്നു.

കൃത്യം നടത്തിയ ശേഷം റോഡരികില്‍ ഉപേക്ഷിച്ച കുട്ടിക്ക് 20 രൂപ നോട്ടും ഇട്ടുകൊടുത്ത ശേഷം പ്രതികള്‍ രക്ഷപെട്ടു.

പെൺകുട്ടി നൽകിയ മൊഴിയനുസരിച്ച് പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് നിന്നും അവളുടെ അടിവസ്ത്രങ്ങളും മുടിയും പൊലീസ് കണ്ടെടുത്തു. എന്നാല്‍ സ്വാധീനമുപയോഗിച് പ്രതിയായ ഗൌരവ് ശുക്ല തെളിവുകള്‍ അട്ടിമറിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചു. അയാള്‍ സാധാരണ ജീവിതം നയിക്കുന്നു. പെണ്‍കുട്ടിയാകട്ടെ ഇപ്പോഴും നീതിക്കുവേണ്ടി കോടതി കയറി ഇറങ്ങുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/WvDa9N

This post was last modified on August 16, 2016 12:24 pm