X

അഞ്ചേരി ബേബി വധം: എം എം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

കേസില്‍ രണ്ടാം പ്രതിയാണ് എംഎം മണി.

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ രണ്ടാം പ്രതിയാണ് എംഎം മണി. 2012ല്‍ ടിപി ചന്ദ്രശേഖരന്‌റെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് മണക്കാട് നടത്തിയ പ്രസംഗത്തിനിടെ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ സംബന്ധിച്ച് എംഎം മണി നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ഇതിലൊന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധിക്കപ്പെട്ട സംഭവം. പ്രസംഗത്തെ തുടര്‍ന്ന് മണിക്കെതിരെ കേസെടുക്കുകയായിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ കേസില്‍ പ്രതിയാണ്. സിഐടിയു നേതാവ് എ കെ ദാമോദരനും പ്രതിപ്പട്ടികയിലുണ്ട്.

This post was last modified on December 24, 2016 1:49 pm