X

ഭൂമി കടന്നു പോകുന്നത് മനുഷ്യ നിര്‍മ്മിത യുഗത്തിലൂടെ

മനുഷ്യരാശിയുടെ ഇടപെടലുകളുടെ അനന്തരഫലമായി മറ്റൊരു ഭൂമിശാസ്ത്ര യുഗം ആരംഭിക്കുകയാണ്. കേപ് ടൗണില്‍ നടന്ന ഇന്റര്‍നാഷണല്‍ ജിയോളജിക്കല്‍ കോണ്‍ഗ്രസിലാണ് ശാസ്ത്രജ്ഞമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

1950കളിലാണ് ശാസ്ത്രജ്ഞന്മാര്‍ ആന്ത്രോപോസീന്‍ എന്ന് പുതുയുഗത്തെ വിശേഷിപ്പിച്ചത്. മനുഷ്യന്റെ നിരന്തരമായ ഇടപെടലുകള്‍ വഴി ഭൂമിയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളെയാണ് ആന്ത്രോപൊസീന്‍ എന്ന പേരിട്ട് വിളിച്ചത്. ന്യൂക്ലിയര്‍ ബോംബ് ടെസ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉയരുന്ന സമുദ്രജലനിരപ്പ്, ചൂട്, ഫോസില്‍ ഇന്ധനങ്ങളുടെ ചാരം എന്നിവയെല്ലാം  ഭൂമിയില്‍ സ്ഥിരമായ മാറ്റങ്ങളാണ് വരുത്തുന്നത്. മനുഷ്യരാശിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ ഘടനയ്ക്ക് തന്നെ മാറ്റം വരുത്തുന്നു.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/vYvgax

This post was last modified on August 31, 2016 3:59 pm