X

ശരിക്കും അനുരാഗ് കശ്യപിന്റെ പക്കല്‍ അത്ര വലിയ സിനിമ കളക്ഷന്‍ ഉണ്ടോ?

അനുരാഗ് കശ്യപ് സിനിമ ‘ഉഡ്ത പഞ്ചാബ്’ സിനിമാലോകത്തും രാഷ്ട്രീയലോകത്തും ഉണ്ടാക്കിയ കൊടുങ്കാറ്റിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഏറ്റവുമൊടുവില്‍ സിനിമ തിയേറ്ററില്‍ എത്തും മുമ്പേ ടോറന്റില്‍ എത്തിയതും വാര്‍ത്തയായി. സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതറിഞ്ഞ ദിവസം അനുരാഗ് കശ്യപ് തന്റെ ഫേസ്ബുക്ക് പേജില്‍ തന്റെ പ്രതികരണം പോസ്റ്റ് ചെയ്തിരുന്നു. സിനിമകളുടെ വ്യാജപതിപ്പുകള്‍ താന്‍ കാണാറില്ലെന്ന് പറഞ്ഞ അനുരാഗിനെ ഒരാള്‍ ചോദ്യം ചെയ്തു. 

തനിക്ക് ഇന്ത്യയിലെ മറ്റേതൊരു സിനിമ പ്രവര്‍ത്തകനെക്കാളും വലിയ ഒറിജിനല്‍ സിനിമ കളക്ഷന്‍ ഉണ്ടെന്നും കള്ള വിസിഡികള്‍ ഉപയോഗിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു അനുരാഗ് മറുപടി കൊടുത്തത്.
യഥാര്‍ത്ഥത്തില്‍ അനുരാഗ് കശ്യപിന് അത്രയും വലിയ സ്വകാര്യ ഡിവിഡി കളക്ഷന്‍ ഉണ്ടോ?
അതൊന്ന് നേരിട്ടറിയാന്‍ ബസ്സ്ഫീഡിന്റെ സോഷ്യല്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ആന്ദ്രെ ബോര്‍ഗിസ് അനുരാഗിന്റെ വീട്ടിലേക്കു തന്നെ പോയി.
കൂടുതല്‍ വായിക്കൂ:

https://www.buzzfeed.com/andreborges/i-went-to-anurag-kashyaps-home-to-check-if-hes-lying-about-h?utm_term=.loGGp452G#.ci2JMENDJ

 

 

This post was last modified on June 18, 2016 3:41 pm