X

ഈ 23 കാരിയുമായി പ്രണയത്തിലാണോ അനുരാഗ് കശ്യപ്! ചിത്രങ്ങള്‍ അങ്ങനെ പറയുന്നു

രണ്ടുവര്‍ഷമായി ഇരുവരും ഒരുമിച്ചാണെന്നും വാര്‍ത്തകള്‍

ഈ സംശയം ഇപ്പോള്‍ ഉണ്ടായതല്ല, രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പേ കേട്ടു തുടങ്ങിയതാണ്. പക്ഷേ അന്ന് അതെല്ലാം നിഷേധിക്കുകയണുണ്ടായത്. പറഞ്ഞു വരുന്നത് അനുരാഗ് കശ്യപിനെക്കുറിച്ചാണ്. വസേപൂര്‍ സംവിധായകന്റെ പ്രണയത്തെ കുറിച്ച്.

അനുരാഗ് അയാളെക്കാള്‍ പ്രായംകൊണ്ട് വളരെ എളപ്പമുള്ള ഒരു പെണ്‍കുട്ടിയുമൊത്ത് ലീവ് ഇന്‍ റിലേഷന്‍ഷിപ്പിലാണോ എന്ന സംശയം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ് മാധ്യമങ്ങള്‍.

രണ്ടുതവണ വിവാഹം കഴിഞ്ഞയാളാണ് അനുരാഗ് കശ്യപ്. ഇപ്പോള്‍ അദ്ദേഹം മൂന്നാമതൊരാളായി തന്റെ ജീവിതത്തിലേക്ക് ഒരു കൊച്ചുപെണ്‍കുട്ടിയെ കൂട്ടിയിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. പുറത്തു വന്ന അനുരാഗിന്റെ ചില ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് സംശയങ്ങള്‍ ബലപ്പെടുത്തിയിരിക്കുന്നത്. പക്ഷേ സംവിധായകന്‍ ഒന്നും തന്നെ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല.

ഈ പെണ്‍കുട്ടിയുടെ പേര് ശുഭ്ര ഷെട്ടി. 2015 ല്‍ ശുഭ്രയുടെയും അനുരാഗിന്റെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് വാര്‍ത്തകള്‍ വന്നതാണ്. ഇപ്പോള്‍ ഒരുമിച്ചുള്ള ഫോട്ടോകളും പുറത്തു വന്നു.

23 കാരിയായ ശുഭ്ര അനുരാഗ് കശ്യപിന്റെ സഹപ്രവര്‍ത്തകയാണെന്നു വാര്‍ത്തകളില്‍ പറയുന്നു. അനുരാഗിന്റെ ഫാന്റം ഫിലിംസില്‍ വര്‍ക്ക് ചെയ്യുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ശുഭ്ര അനുരാഗിനൊപ്പം ഉണ്ട്. കഴിഞ്ഞ ഇരുവരും ന്യൂയോര്‍ക്ക് തെരുവില്‍ ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ശുഭ്രയുടെ ഒരു സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും അവധിക്കാലം ആഘോഷിക്കാനാണ് ന്യുയോര്‍ക്കില്‍ എത്തിയത്. അനുരാഗിന്‍രെ മകള്‍ ആലിയയും കൂടെയുണ്ടായിരുന്നുവെന്നും വാര്‍ത്തകളില്‍ പറയുന്നു.

എന്തായാലും ഈ വിവരങ്ങളില്‍ കൂടുതലൊന്നും മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അനുരാഗ് കശ്യപ്‌ വിട്ടൊന്നും പറയുന്നില്ലെങ്കിലും ഈ ഫോട്ടോകള്‍ കാണുമ്പോഴാണ് എല്ലാവരുടെയും സംശയം വര്‍ദ്ധിക്കുന്നത്.


This post was last modified on June 14, 2017 8:34 pm