X

സുരക്ഷാ ഭീഷണി: ആപ്പുകള്‍ ഒഴിവാക്കി ആപ്പിള്‍

അഴിമുഖം പ്രതിനിധി

ഉപയോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ് സ്റ്റോറില്‍ നിന്നും ചില ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ പിന്‍വലിച്ചു. ഈ ആപ്പുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അത് മൂന്നാമതൊരു വ്യക്തിക്ക് ഫോണിലെ വിവരങ്ങളെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. എത്ര ആപ്പുകളെയാണ് ഒഴിവാക്കിയത് എന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. ഉപഭോക്താവിന്റെ സ്വകാര്യതയേയും സുരക്ഷയേയും സംരക്ഷിക്കുന്നതിന് ആപ്പിള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ആപ്പിളിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കുന്ന സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ വിവരങ്ങളെ കൈമാറുന്നുണ്ട്. ആപ്പുകളിലെ പരസ്യങ്ങളെ തടയാന്‍ സഹായിക്കുന്ന ബീന്‍ ചോയ്‌സ് എന്ന ആപ്പ് ആപ്പിള്‍ ഒഴിവാക്കിയവയില്‍പ്പെടുന്നുണ്ട്. പരസ്യങ്ങളെ തടയുന്നത് കാരണം ഈ ആപ്പ് വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

This post was last modified on October 9, 2015 11:13 am