X

‘കളിയിലെ കേമനെ’ മലയാളത്തില്‍ അനുമോദിച്ചുകൊണ്ടുള്ള ആഴ്‌സണല്‍ ക്ലബിന്റെ ഫെയ്‌സ്ബുക്ക് വീഡിയോ

കേരളത്തിലെ ആരാധകര്‍ക്ക് വേണ്ടിയാണ് ക്ലബിന്റെ ഈ വീഡിയോ

കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ്. കഴിഞ്ഞ കളിയിലെ മാന്‍ ഓഫ് ദി മാച്ചായ ഡാനി വെല്‍ബെക്കിന്റെ പടവും അതിന്റെ കൂട്ടത്തില്‍ ആരാധകരുടെ താരമായ ‘കളിയിലെ കേമന്‍’ എന്ന് മലയാളത്തില്‍ എഴുതിയ വീഡിയോ ആണ് ക്ലബ് അധികൃതര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലബിന്റെ നടപടിയില്‍ ആവേശത്തിലാണ് മലയാളി ആരാധകര്‍.

മലയാളത്തില്‍ മാത്രമല്ല തമിഴിലും മറാത്തിയിലും, ബംഗാളിയിലും, ഹിന്ദിയിലും മാന്‍ ഓഫ് ദി മാച്ച് വീഡിയോ ക്ലബ് പുറത്തിറക്കിയിട്ടുണ്ട്. എഫ്എ കപ്പിലെ നാലാം റൗണ്ട് മത്സരത്തില്‍ സതാംപ്റ്റണെ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ആഴ്സണല്‍ തറപറ്റിച്ചത്. മത്സരത്തില്‍ ഡാനി വെല്‍ബെക്ക് ഇരട്ട ഗോളും തിയോ വാല്‍ക്കോട്ട് ഹാട്രികും നേടിയിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ആഴ്സണലിനായി തിളങ്ങിയ വെല്‍ബെക്കാണ് ആരാധകരുടെ താരമായത്.


ഏതായാലും ആരാധകര്‍ ആഴ്‌സണല്‍ ക്ലബിന്റെ ഫെയ്‌സ്ബുക്കിലേക്ക് ഒഴുകയാണ്. വീഡിയോയ്ക്ക് കിട്ടിയ പല കമന്റുകളും മലയാളത്തില്‍ ആണ്. നല്ല രീതിയിലും ഫെയ്‌സ്ബുക്ക് പൊങ്കാലയിടാമെന്നും കാട്ടി തന്നിരിക്കുകയാണ് ആഴ്‌സണലിന്റെ മലയാളി ആരാധകര്‍.

This post was last modified on January 31, 2017 6:17 pm