X

ആര്‍ട്ടീരിയ 2015

തലസ്ഥാനനഗരിയിലെ ചുവരുകള്‍  അനുഗ്രഹീത കലാകാരന്മാരുടെ കാന്‍വാസ് ആയി മാറുന്നു. പ്രശസ്ത കലാകാരന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ആര്ട്ടീരിയ എന്ന പുതിയ പദ്ധതിയാണ് തിരുവനന്തപുരത്തെ തെരുവുകളെ വര്‍ണ്ണാഭമാക്കുന്നത്.എല്‍ എംഎസ് ജംഗ്ഷന്‍ മുതല്‍ പാളയം വരെയുള്ള മതില്‍ക്കെട്ടുകളാണ്  വര്‍ണ്ണങ്ങളാല്‍ നിറയുക.  ആദ്യഘട്ടമായി യൂണിവെഴ്സിറ്റി സ്റ്റേഡിയത്തിന്‍റെ  മതില്‍ക്കെട്ടിനാണ്  ചിത്രകാരന്‍മാര്‍ വര്‍ണ്ണം പകരുന്നത്. ചിത്രകാരന്മാരായ കാനായി കുഞ്ഞിരാമന്‍, ബിഡി ദത്തന്‍, എന്‍എന്‍ റിംസണ്‍, ടെന്‍സിംഗ് ജോസഫ് , പ്രദീപ്‌ പുത്തൂര്‍ എന്നിവരും മറ്റ് അനവധി ചിത്രകാരന്മാരും ഇതിനായി അണിനിരക്കുന്നു. ചിത്രങ്ങളിലൂടെ. യൂണിവെഴ്സിറ്റി സ്റ്റേഡിയത്തിന്‍റെ സമീപത്തു നിന്നും അഴിമുഖം പ്രതിനിധി പകര്‍ത്തിയ ചിത്രങ്ങള്‍

ബ്രൌണ്‍ ഫോര്‍ ദി കള്‍ച്ചര്‍(Braun for the Culture)-പ്രസന്നകുമാര്‍. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ ശില്പകലാ വിഭാഗം അധ്യാപകന്‍. 

 പുഴയുടെ മരണം (Death of the River)-ചന്ദ്രന്‍ ടി വി. തിരുവനന്തപുരം ആര്‍ട്സ് കോളേജ്  അധ്യാപകന്‍, കലാ നിരൂപകന്‍, കലാ ചരിത്രകാരന്‍. 

 

 ഈ ഭൂമി നമ്മുടേതായിരുന്നു(This land was ours)-പ്രദീപ്‌ പുത്തൂര്‍. അക്കാദമി അവാര്‍ഡുകള്‍ അടക്കം അനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കലാകാരന്‍.

 

 കാനായി കുഞ്ഞിരാമന്‍ 

 

ദി ബികമിംഗ്(The Becoming)-റോബര്‍ട്ട് ലോപ്പസ് – അറിയപ്പെടുന്ന ചിത്രകാരന്‍, ക്യൂറെറ്റര്‍ .

 

 വഴിമാറുന്ന ഗ്രാമീണത-വിജയന്‍ നെയ്യാറ്റിന്‍കര.

 

വിഭവശേഷി ഉപയോഗിക്കാന്‍ കഴിയാത്തവര്‍-ജയചന്ദ്രന്‍.തിരുവനന്തപുരം ആര്‍ട്സ് കോളേജ് ചിത്രകലാധ്യാപകന്‍ 

 

 ബിട്വീന്‍(Between)-ഷിബു ചന്ദ്. കോളേജ് അധ്യാപകന്‍ 

 

 ആം ഇന്‍ സിറ്റിസ്പേസ്‌(Am in Cityspace )-സാജ് രാമസ്വാമി.

 

 എന്‍എന്‍.റിംസണ്‍

  

 

 

 

 

 

 

 

 

 

This post was last modified on August 24, 2015 11:12 am