X

എംഎസ് സുബ്ബുലക്ഷ്മിയുടെ നാദ പ്രപഞ്ചത്തിലെ ‘തംബുരു’വും വിട പറഞ്ഞു…

അഞ്ച് പതിറ്റാണ്ടോളം സുബ്ബുലക്ഷ്മിയുടെ സംഗീത കച്ചേരികളില്‍ തമ്പുരു മീട്ടിയും അകമ്പടിയായി ആലാപനം നടത്തിയും രാധയുണ്ടായിരുന്നു.

എംഎസ് സുബ്ബുലക്ഷ്മിയുടെ വളര്‍ത്തുമകളും സംഗീതജ്ഞയുമായ രാധ വിശ്വനാഥന്‍ (83) അന്തരിച്ചു. സുബ്ബുലക്ഷ്മിയുടെ ഭര്‍ത്താവ് സദാശിവത്തിന്‍റെ മകളാണ് രാധ. അഞ്ച് പതിറ്റാണ്ടോളം സുബ്ബുലക്ഷ്മിയുടെ സംഗീത കച്ചേരികളില്‍ ആദ്യം തമ്പുരു മീട്ടിയും പിന്നീട് അകമ്പടിയായി ആലാപനം നടത്തിയും രാധയുണ്ടായിരുന്നു. നര്‍ത്തകിയുമായിരുന്നു അവര്‍. ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ന്യുമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. മകന്‍ വി ശ്രീനിവാസനാണ് മരണവിവരം ഇന്നലെ അറിയിച്ചത്. സംസ്‌കാരം ഇന്നലെ വൈകീട്ട് നടന്നു. 1934ല്‍ തമിഴ്‌നാട്ടിലെ ഗോപിചെട്ടി പാളയത്താണ് രാധ വിശ്വനാഥന്റെ ജനനം.

എംഎസ് സുബ്ബുലക്ഷ്മിയോടൊപ്പം രാധ വിശ്വനാഥന്‍ കച്ചേരിയില്‍ പാടുന്നു – വീഡിയോ:

This post was last modified on January 4, 2018 10:54 am