ത്രിപുര നിയമസഭയുടെ സ്പീക്കറുടെ ഔദ്യോഗിക അധികാര ദണ്ഡുമായി പ്രതിപക്ഷ എംഎല്‍എ ഇറങ്ങിയോടി. ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മനാണ് സ്പീക്കറുടെ ദണ്ഡ് തട്ടിയെടുത്ത് ഓടിയത്. സിപിഎം മന്ത്രിക്കെതിരെയുള്ള സ്ത്രീപീഡന ആരോപണങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സുദീപിന്റെ നേതൃത്വത്തില്‍ ത്രിണമൂല്‍ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് സ്പീക്കറുടെ അധികാര ചിഹ്നമായ വെള്ളിനിറത്തിലുള്ള ദണ്ഡ് പിടിച്ചുവാങ്ങി ഓടിയ സുദീപ് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പിടികൊടുക്കാതെ നിയമസഭയുടെ വെളിയിലേക്ക് ഓടിപ്പോവുകയായിരുന്നു.
പിന്നീട് അരമണിക്കൂറിന് ശേഷമാണ് സുദീപിന്റെ കൈയ്യില്‍ നിന്ന് ദണ്ഡ് തിരികെ വാങ്ങാന്‍ കഴിഞ്ഞത്. സഭയുടെ നടപടി ക്രമങ്ങള്‍ക്കും പാരമ്പര്യത്തിലും വിരുദ്ധമായാണ് സുദീപിന്റെ പ്രവൃത്തിയെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ശൂന്യവേളയില്‍ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ത്രിണമൂല്‍ എംഎല്‍എ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്നായിരുന്ന സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സുദീപ് ദണ്ഡുമായി പോവുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
Leave a Comment