X

അധികപ്രസംഗം-ചിത്രങ്ങളിലൂടെ

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നാടകം അവതരിപ്പിച്ചതിന് പോലീസ് മര്‍ദ്ദനമേറ്റ അത്‌ലറ്റിക് കായിക നാടകവേദി പ്രവര്‍ത്തകര്‍ അവരുടെ ‘അധിക പ്രസംഗം’ എന്ന നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഒരു സംഘം ചെറുപ്പക്കാരായ കലാകാരന്മാര്‍ രൂപീകരിച്ച തിയേറ്റര്‍ ഫോറമാണ്അത്‌ലറ്റിക് കായിക നാടകവേദി. കലയുടെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ നാടുകളിലുള്ളവര്‍ ഒത്തുചേരുന്നൊരു പ്ലാറ്റ്‌ഫോം. ചിത്രകാരന്മാര്‍, ശില്‍പ്പികള്‍, കളിപ്പാട്ടങ്ങളുണ്ടാക്കുന്നവര്‍, സിനിമയിലും നാടകത്തിലും പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി, തങ്ങളുടെ മനോവ്യാപാരങ്ങള്‍ സമാനചിന്താഗതിക്കാരോടൊപ്പം ചേര്‍ന്ന് സമൂഹമധ്യത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടം.ഹിപ്പ് ഹോപ്പ്, റാപ്പ്, ഡിജെ, ഗ്രാഫ്റ്റി എന്നിവയും നാടന്‍പാട്ടുകളും ഉള്‍പ്പെടുത്തി പരീക്ഷണാത്മകമായ രീതിയിലാണ് ‘അധികപ്രസംഗം’ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍-ഡി പി സി ക്രിയേഷന്‍സ്. (അത്‌ലറ്റിക് കായിക നാടകവേദി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതിനെക്കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കാം- നിങ്ങളാണോ ആർട്ടിസ്റ്റുകൾ? എങ്കിൽ ചെകിട് അടിച്ചു തകർക്കാനാളുണ്ടിവിടെ)

This post was last modified on November 6, 2014 9:40 am

Related Post
Leave a Comment