X

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാര്‍

അഴിമുഖം പ്രതിനിധി

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതികളായ നിനോമാത്യുവും അനുശാന്തിയും കുറ്റക്കാരാണെന്ന് കോടതി. നിനോ മാത്യു കൊലപാതകവും ഗൂഢാലോചനയും നടത്തിയെന്നും കോടതി കണ്ടെത്തി. അനുശാന്തി ഗൂഢാലോചന നടത്തിയെന്നും തെളിഞ്ഞു. ശിക്ഷ നാളെ വിധിക്കും.

ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്നു ഇരുവരും. കാമുകിയായ അനുശാന്തിയുടെ നാലുവയസ്സുകാരിയായ മകളേയും ഭര്‍ത്താവിന്റെ അമ്മയേയും ഒന്നാം പ്രതിയായ നിനോ മാത്യു കൊലപ്പെടുത്തി.

2014 ഏപ്രില്‍ 16-നാണ് കൊലപാതകം നടന്നത്. നിനോ മാത്യുവും അനുശാന്തിയും ഒരുമിച്ച് ജീവിക്കാന്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. അനുശാന്തിയുടെ ഭര്‍ത്താവ് ലതീഷിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇരുവര്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് ലതീഷ് പറഞ്ഞു. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് വൈകുന്നേരം നടക്കും.

This post was last modified on April 15, 2016 12:11 pm

Related Post
Leave a Comment