X

ലോകത്തെ ഏറ്റവും വിലയേറിയ കാറായ ബെന്റലി ബെന്റെയേഗാ ഓടിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്

നാലു കോടി മുതല്‍ അഞ്ചരക്കോടി വരെയാണ് ബെന്റലി ബെന്റെയേഗയുടെ എക്സ് ഷോറൂം വില.

ലോകത്തെ ഏറ്റവും വിലയേറിയ കാറുകളിലൊന്നായി ബെന്റലി ബെന്റെയേഗാ ഓടിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. ബന്റ്ലിയുടെ ആഡംബര എസ്യുവിയില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ സുരാജ് വെഞ്ഞാറമൂട് തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ ആദ്യമായാണ് ഇത്തരമൊരു വാഹനം ഓടിക്കുന്നതെന്നും സുരാജ് പറയുന്നു.

ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവുമധികം വേഗത്തിലേക്ക് കുതിക്കാന്‍ കഴിയുന്ന ബ്രിട്ടീഷ് നിര്‍മ്മിത ആഡംബര വാഹനമാണ് ബെന്റ്ലിയുടെ ബെന്റെയ്ഗ. പരമാവധി 290 കിലോമീറ്റ വേഗതയില്‍ ഈ വാഹനത്തില്‍ സഞ്ചരിക്കാനകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. നാലു കോടി മുതല്‍ അഞ്ചരക്കോടി വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.

ബെന്റലിയുടെ ഈ ആഡംബര വാഹനം ആദ്യമായി സ്വന്തമാക്കിയത് എലിസബത്ത് രാജകുമാരിയാണ്.