X

എകെ 47 മാത്രമല്ല, ഇലക്ട്രിക് കാറുമുണ്ട്: ടെസ്ലയോട് മത്സരിക്കാന്‍ കലാഷ്‌നിക്കോവ്‌

എലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ ടെസ്ലയ്ക്ക് ബദലായി ഇറക്കുന്ന മോഡലിന്റെ പേര് സിവി വണ്‍ എന്നാണ്. ഡിസൈന്‍ പഴയ സോവിയറ്റ് കാറുകളെ ഓര്‍മ്മിപ്പിക്കുന്നത് തന്നെ.

കലാഷ്‌നിക്കോവ് എന്ന് കേള്‍ക്കുമ്പോള്‍ എകെ 47 ആയിരിക്കും മിക്കവര്‍ക്കും ആദ്യം ഓര്‍മ്മ വരുക. എന്നാല്‍ തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ മാത്രമല്ല ഈ റഷ്യന്‍ കമ്പനി നിര്‍മ്മിക്കുന്നത്. ഇവര്‍ കാറുകള്‍ അടക്കമുള്ള വാഹനങ്ങളും ഉണ്ടാക്കുന്നുണ്ട്. സൈനിക ആവശ്യത്തിനും സൈനികേതര ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള വാഹനങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നു. മോസ്‌കോ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്ത ഇലക്ട്രിക് കാര്‍ രംഗത്ത് ആധിപത്യമുള്ള എലോണ്‍ മസ്‌കിന്റെ അമേരിക്കന്‍ കമ്പനിയെ ഒന്ന് വെല്ലുവിളിക്കാനാണ് കലാഷ്‌നിക്കോവിന്റെ പരിപാടിയെന്നാണ്.

എലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ ടെസ്ലയ്ക്ക് ബദലായി ഇറക്കുന്ന മോഡലിന്റെ പേര് സിവി വണ്‍ എന്നാണ്. ഡിസൈന്‍ പഴയ സോവിയറ്റ് കാറുകളെ ഓര്‍മ്മിപ്പിക്കുന്നത് തന്നെ. 90 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി. ഫുള്‍ ചാര്‍ജ്ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടും. 100 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുമെന്നാണ് കലാഷ്‌നിക്കോവ് പറയുന്നത്. ടെസ്ലയോട് മത്സരിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്ന കമ്പനി വക്താവ് സോഫിയ ഇവാനോവ, ടെസ്ലയോട് മികവില്‍ കിടപിടിക്കുന്ന ഒരു മോഡലായെങ്കിലും ആയിരിക്കും ഇത് വിപണിയിലെത്തിക്കുകയെന്നും അവകാശപ്പെട്ടു.

This post was last modified on August 28, 2018 9:15 pm