X

ഫോക്സ്‌വാഗൺ‌ ഗോൾഫ് ടെസ്റ്റ് ചെയ്യുന്നു; ഇന്ത്യയിലേക്ക് വരുമോ?

നിലവിൽ ബ്രസീൽ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ വിൽപനയിൽ മുൻനിരയിലാണ് ഈ വാഹനം.

ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഡി മോഡൽ ഇന്ത്യൻ നിരത്തുകളിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പരക്കുന്നുണ്ട്. ഈ വാഹനം ഇന്ത്യൻ വിപണിയിലെത്താൻ സാധ്യതയുണ്ടോ എന്നാണ് വാഹവനപ്രേമികൾ വിവിധ ചർച്ചാഫോറങ്ങളിൽ ഉയർത്തുന്ന ചോദ്യം. ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ചെറുകാറാണ് ഗോൾഫ്.

1974ലാണ് ഗോൾഫിന്റെ ആദ്യ പതിപ്പ് വിപണിയിലെത്തുന്നത്. നിലവിൽ ബ്രസീൽ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ വിൽപനയിൽ മുൻനിരയിലാണ് ഈ വാഹനം.

ഒരു താൽക്കാലിക നമ്പർ പ്ലേറ്റാണ് ടെസ്റ്റ് ചെയ്യുന്ന വാഹനത്തിനുള്ളത്. സാധാരണ ടെസ്റ്റ് ചെയ്യുന്ന വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളെല്ലാം മറയ്ക്കാറുണ്ട്. ഗോൾഫിന്റെ കാര്യത്തിൽ ഇത് സംഭവിച്ചിട്ടില്ല എന്നതിനാൽ ഇന്ത്യയിലേക്കുള്ള വരവിന്റെ കാര്യത്തിൽ ചെറിയ സംശയത്തിന് ഇട നല്‍കുന്നുണ്ട്.

കാറുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെസ്റ്റ് ചെയ്യുന്നത് സാധാരണമാണ്. വിവിധ കാലാവസ്ഥകളിൽ എൻജിനും മറ്റ് സാങ്കേതികതകളും എങ്ങനെ പ്രതികരിക്കുന്നു എന്നത് പഠിക്കുകയാണ് ലക്ഷ്യം. ഹിമാലയൻ നാടുകളിലും മരുഭൂമികളിലുമെല്ലാം ഇത്തരം ടെസ്റ്റുകൾ നടക്കും. അതായത്, ടെസ്റ്റ് നടക്കുന്നതു കൊണ്ടുമാത്രം കാർ ആ രാജ്യത്ത് വരണമെന്നില്ല.

ഫോക്സ്‌വാഗൻൺ പുതിയ മോഡൽ ഇന്ത്യയിലെത്തിക്കുന്നതിനെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മധ്യനിരയിലുള്ള പെർഫോമൻസ് കാറുകൾക്ക് ഇന്ത്യയിൽ ഡിമാൻഡ് ഏറി വരുന്നുണ്ട്. ഇക്കാരണത്താൽ തന്നെ ഗോൾഫിന്റെ ഈ പെർഫോമൻസ് പതിപ്പ് ഇന്ത്യയിൽ‌ വരാനും ഇടയുണ്ട്.