X

യമഹ സിഗ്നസ് റേ സെഡ്ആറിന്റെ സ്ട്രീറ്റ് റാലി എഡിഷൻ വിപണിയിൽ

സ്പോര്‍ടി സൗന്ദര്യം ചേർക്കാൻ കൂട്ടിച്ചേർത്ത ഓരോ ഘടകത്തിനും പ്രത്യേക ഉപകാരങ്ങളുമുണ്ട് എന്നത് ശ്രദ്ധേയമാണ്.

യമഹയുടെ സിഗ്നസ് റേ സെഡ്ആറിന്റെ സ്ട്രീറ്റ് റാലി എഡിഷൻ വിപണിയിലെത്തി. ഡൽഹി ഷോറൂം നിരക്ക് പ്രകാരം 57,898 രൂപയാണ് ഈ മോഡലിന് വില.

യമഹയുടെ ചില വിദേശവിപണികളിലെ സ്പോർടി സ്കൂട്ടറുകളെ ആധാരമാക്കിയാണ് ഈ എഡിഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ യമഹ ഡീലർഷിപ്പുകളിലും വാഹനം ലഭ്യമാണ്.

യമഹ എംടി 09 മോഡലിന്റെ ശൈലിയിൽ രൂപപ്പെടുത്തിയ വിങ് സ്റ്റൈൽ ഫെയറിങ് മുൻവശത്ത് കാണാം. ഇതൊരു വിൻഡ് സ്ക്രീൻ പോലെ പ്രവർത്തിക്കുകയും ചെയ്യും. വാഹനത്തിന്റെ സ്പോർട്ടി സൗന്ദര്യം കൂട്ടുന്നതിൽ ഈ ഫെയറിങ് നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.

ഇതുപോലെ, സ്പോര്‍ടി സൗന്ദര്യം ചേർക്കാൻ കൂട്ടിച്ചേർത്ത ഓരോ ഘടകത്തിനും പ്രത്യേക ഉപകാരങ്ങളുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഫ്രണ്ട് ഫെൻഡറുകൾ ഇത്തരത്തിൽ പെട്ട ഒന്നാണ്. സ്പോർടി സൗന്ദര്യം നൽകുന്നതിനൊപ്പം ചെളി തെറിക്കുന്നതിനെ തടയാനും ഇത് സഹായിക്കുന്നു. സ്പോർടി സ്റ്റൈലിലുള്ള മിററുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളുമാണ് എടുത്തു പറയേണ്ട മറ്റു സംഗതികൾ.

113 സിസി ശേഷിയുള്ള എയർകൂൾഡ് ബ്ലൂ കോർ എൻജിനാണ് വാഹനത്തിലുള്ളത്. ഈ എൻജിൻ 7.1 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 8.1 എന്‍എം ആണ് ടോർക്ക്. ഒരു സിവിടി ഗിയർ‌ബോക്സ് എൻജിനോട് ചേര്‍ത്തിട്ടുണ്ട്.

This post was last modified on July 16, 2018 12:39 pm