X

ചരിത്രത്തില്‍ ഇന്ന്: ദാരുണമായ രണ്ട് ആകാശ ദുരന്തങ്ങള്‍

1983 നവംബര്‍ 27 
ആവിയന്‍ക എയര്‍ലൈന്‍സ് ഫ്‌ളൈറ്റ്-011 തകരുന്നു

കൊളംബിയയുടെ ആഭ്യന്തര വിമാനസര്‍വീസായ ആവിയന്‍കയുടെ ബോയിംഗ്-747-200 എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് -011 തകര്‍ന്ന് ജീവനക്കാര്‍ ഉള്‍പ്പെട്ടെ 181 പേര്‍ കൊല്ലപ്പെട്ടു. 1983 നവംബര്‍ 27 ലെ ഈ ദുരന്തം സംഭവിക്കുന്നത് സ്‌പെയിനില്‍വച്ചാണ്.

ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്ന് ബോഗോട്ടയിലേക്കു പോവുകയായിരുന്നു വിമാനം. ആദ്യം വിമാനത്തിന്റെ പാത നിശ്ചയിച്ചിരുന്നത് പാരിസ് വഴിയായിരുന്നെങ്കില്‍ പിന്നീട് ഈ തീരുമാനം മാറ്റുകായിരുന്നു. പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. ടെനെറിഫ് വിമാനത്താവള ദുരന്തത്തിന് ശേഷം സ്‌പെയിനിന്റെ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന രണ്ടാമത്ത വലിയ വിമാനദുരന്തമായിരുന്നു ഇത്.

1989 നവംബര്‍ 27
ആവിയന്‍ക ഫ്‌ളൈറ്റ് സ്‌ഫോടനത്തില്‍ തകരുന്നു

ആവിയന്‍കയുടെ കീഴിലുള്ള ഫ്‌ളൈറ്റ്-203 യാത്രയ്ക്കിടയിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്നുവീഴുന്നത് 1989 നവംബര്‍ 27 നായിരുന്നു. സോഷ നഗരത്തിന്‍റെ മുകളില്‍വെച്ചായിരുന്നു സ്‌ഫോടനം. കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയില്‍ നിന്ന് കാലിയിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ തന്നെ സ്‌ഫോടനം നടന്നു. സ്‌ഫോടനം ഈ സമയത്ത് വിമാനം 13,000 അടി ഉയരത്തില്‍ എത്തിയിരുന്നു.

ബോയിംഗ് 727-121 മോഡല്‍ വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത് 107 പേരാണ്. ഇവരെല്ലാം തന്നെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ‘പാന്‍ ആം’ ല്‍ നിന്നായിരുന്നു ഈ വിമാനം ആവിയന്‍ക വാങ്ങിയത്. ആകാശത്തു നടക്കുന്ന സ്‌ഫോടനങ്ങളില്‍ അന്നേവരെ ഇത്രയും ദാരുണമായൊരു ദുരന്തം നടന്നിട്ടില്ലായിരുന്നു. മെഡില്ലിന്‍ കാര്‍ട്ടെല്‍ എന്ന അധോലോക സംഘത്തിന്റെ തലവന്‍ ഡാന്‍ഡെനി മുനോസ് മോസ്‌ക്യൂറ ആയിരുന്നു ഈ സ്‌ഫോടനത്തിനു പിന്നില്‍ എന്നാണ് ആരോപണം ഉയര്‍ന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on November 27, 2014 12:02 pm