X

dd

ഇന്ത്യയില്‍ ഇത് പല കാരണങ്ങള്‍ കൊണ്ടും നല്ല സമയമാണ്. നമ്മുടെ ജനാധിപത്യം പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നു. നമുക്കുചുറ്റുമുള്ള രാജ്യങ്ങളില്‍ ജനാധിപത്യം മുറിവേല്‍ക്കുകയും ചതഞ്ഞമരുകയും ചെയ്യുമ്പോള്‍ നമ്മള്‍ പതിനാറാമത് ലോകസഭയിലെയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയാണ്. കോടിക്കണക്കിന് ആളുകള്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്ന ഒരു മഹാമഹമാണിത്. ഇവിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ ശരിയാക്കാനും തലകുത്തിമറിക്കാനും അറിയാം. ആളുകളെയും പാര്‍ട്ടികളെയും അവര്‍ ഉദാരപൂര്‍വം ജയിപ്പിക്കുകയും അതേപോലെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കുകയും ചെയ്യും. അവര്‍ നിരക്ഷരരായിരിക്കും, ദരിദ്രരായിരിക്കും, എന്നാല്‍ ബൂത്തുകളില്‍ എത്തിയാല്‍ അവര്‍ ചക്രവര്‍ത്തിമാരാണ്. പരമശക്തനായ ഒരു ചക്രവര്‍ത്തിയുള്ള ജനാധിപത്യമാണ് നമ്മുടേത്‌- അത് മറ്റാരുമല്ല വോട്ടറാണ്

നട്ടുച്ചയിലെ ഇരുട്ട്: ഇന്ത്യന്‍ മനസാക്ഷിയുടെ മേല്‍ വീണ നിഴലുകള്‍ 

ഇന്ത്യയില്‍ ഇത് പല കാരണങ്ങള്‍ കൊണ്ടും നല്ല സമയമാണ്. നമ്മുടെ ജനാധിപത്യം പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നു. നമുക്കുചുറ്റുമുള്ള രാജ്യങ്ങളില്‍ ജനാധിപത്യം മുറിവേല്‍ക്കുകയും ചതഞ്ഞമരുകയും ചെയ്യുമ്പോള്‍ നമ്മള്‍ പതിനാറാമത് ലോകസഭയിലെയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയാണ്. കോടിക്കണക്കിന് ആളുകള്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്ന ഒരു മഹാമഹമാണിത്. ഇവിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ ശരിയാക്കാനും തലകുത്തിമറിക്കാനും അറിയാം. ആളുകളെയും പാര്‍ട്ടികളെയും അവര്‍ ഉദാരപൂര്‍വം ജയിപ്പിക്കുകയും അതേപോലെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കുകയും ചെയ്യും. അവര്‍ നിരക്ഷരരായിരിക്കും, ദരിദ്രരായിരിക്കും, എന്നാല്‍ ബൂത്തുകളില്‍ എത്തിയാല്‍ അവര്‍ ചക്രവര്‍ത്തിമാരാണ്. പരമശക്തനായ ഒരു ചക്രവര്‍ത്തിയുള്ള ജനാധിപത്യമാണ് നമ്മുടേത്‌- അത് മറ്റാരുമല്ല വോട്ടറാണ്.

 

This post was last modified on January 2, 2017 5:38 pm