വില്‍ ഒറേമസ് (സ്ലേറ്റ്)
ഗൂഗിളിനെ ലോകത്തിലെ ഏറ്റവും മികച്ച സെർച്ച് എഞ്ചിനാക്കി മാറ്റിയത് ലാറി പേജിന്റെയും സെർജി ബ്രിനിന്റെയും തല തന്നെയായിരുന്നു. പക്ഷെ ലോകത്തിലെ എറ്റവും വലിയ കമ്പനിയായി മാറുന്നതിലേക്കുള്ള വഴി തുറന്നത് പക്ഷെ അവരുടെ തലയായിരുന്നില്ല. ആദ്യ കാലത്തെ എതിരാളിയിൽ നിന്നും ചില മാറ്റങ്ങളോടു കൂടെ കടം കൊണ്ടതായിരുന്നു അത്.
സ്റാൻഫോർഡിൽ പി.എച് ഡി ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഉണ്ടാക്കിയെടുത്ത പേജ്റാങ്ക് എന്ന അൽഗോരിതത്തിന്റെ ബലത്തിലാണ് 1998 ൽ പേജും ബ്രിനും ഗൂഗിൾ തുടങ്ങിയത് . മറ്റു വെബ്‌സൈറ്റുകൾ സൂചകപദങ്ങൾ അനുസരിച്ചാണ് പേജുകളെ റാങ്ക് ചെയ്തിരുന്നത് , ഈ സംവിധാനം സ്പാമർമാരെ തങ്ങളുടെ വെബ്‌സൈറ്റില്‍ പൊതുവേ കാണുന്ന സൂചക പദങ്ങൾ (keywords) കൊണ്ട് നിറച്ച് സേർച്ച് എഞ്ചിനെ കളിപ്പിക്കാൻ സഹായിച്ചു . സൈറ്റിന്റെ വിശ്വാസ്യതയും സ്വാധീനവും അതിന് മറ്റു സൈറ്റുകളുമായുള്ള ബന്ധം അനുസരിച്ചാണ് പേജ്റാങ്കില്‍ വിലയിരുത്തിയത്. അതൊരു മാറ്റം തന്നെയായിരുന്നു,’ ഹോണ്ട’ എന്ന് സെർച്ച് ചെയ്‌താൽ ഹോണ്ട എന്ന് പേജിന്റെ അടിയിൽ ഇൻവിസിബിൾ ടൈപ്പിൽ കോപ്പി ചെയ്തിട്ടുള്ള പോർണോ വെബ്‌സൈറ് പൊങ്ങി വരുന്നതിനു പകരം ‘ഹോണ്ട.കോം’ വന്നു.
ഒരു വർഷത്തിനുള്ളിൽ ഗൂഗിളിന്റെ അൽഗോരിതം യാഹൂ, ഹൊട്ട്ബൊട്ട്(HotBot)പോലുള്ള പ്രധാനപ്പെട്ട വെബ് പോർട്ടലുകൾക്ക് ശക്തി പകർന്ന AltaVista, Inktomi തുടങ്ങിയ സേർച്ച് എഞ്ചിനുകളുടെ സോഫ്റ്റ്‌വെയറിനെക്കാൾ ശ്രഷ്‌ഠമാണെന്ന് പല സിലിക്കണ്‍ വാലിക്കാർക്കും തോന്നിത്തുടങ്ങി.ഈ തുടക്കക്കാരൻ കമ്പനി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് വഴി 25 മില്യണ്‍ ഡോളർ നേടി , അവർ കന്പനിക്ക് 100 മില്യണ്‍ ഡോളറായിരുന്നു വിലകൽപിചത്. പക്ഷെ തങ്ങളുടെ സെർച്ച് മെച്ചപ്പെടുത്തുന്നതിനേക്കാൾ ഹോം പേജ് മോടി പിടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വെബ് പൊർട്ടലുകളുമായ് കരാറിലേർപ്പെടാൻ ഗൂഗിളിന് സാധിച്ചില്ല. കാരണം സെർച്ച് പണം ഉണ്ടാക്കില്ല എന്ന ധാരണ അന്നുണ്ടായിരുന്നു, തങ്ങളുടെ പേജിലെ ബാനർ പരസ്യങ്ങളിൽ നിന്നുള്ള വരുമാനമായിരുന്നു അവരെ നില നിർത്തിയിരുന്നത്.
Netscape പോലുള്ള കമ്പനികൾക്ക് സർവീസ് പ്രൊവൈഡറായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഗൂഗിളിന് പണമുണ്ടാക്കാനുള്ള ഒരേയൊരു മാർഗം സേർച്ച് റിസൾട്ട് പേജിൽ പരസ്യം കൊടുക്കുക എന്നതായിരുന്നു. പക്ഷെ വൃത്തികേട്ടതും ശ്രദ്ധ തെറ്റിക്കുന്നതുമാണെന്ന് മനസ്സിലാക്കിയ ബ്രിനും പേജും ബാനർ പരസ്യങ്ങളെ വെറുത്തു. അതിലുപരി അവ ലോഡ് ചെയ്യാൻ ഒരു പാട് സമയമെടുക്കുന്നതുമായിരുന്നു, ഗൂഗിൾ സ്ഥാപകർ കാര്യക്ഷമതക്കും വേഗതക്കും പരമ പ്രാധാന്യം കൊടുത്തിരുന്നു. 1998 ൽ ഗൂഗിളിനെ പരിചയപ്പെടുത്തുന്ന സര്‍വ്വകലാശാലാ പ്രബന്ധത്തിൽ പേജും ബ്രിനും പരസ്യപ്പണം കൊണ്ട് പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനുകളെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലാക്കാത്ത പരസ്യകാരുടെ ചുമട് താങ്ങിയെന്നു വിളിച്ചു കുറ്റപ്പെടുത്തി.
1999 ആയപ്പോഴേക്കും ജോണ്‍ ബാറ്റെല്ലേ 2005 ൽ പുറത്തിറക്കിയ “ദി സെർച്ച് ” എന്ന പുസ്തകത്തിൽ പറയും പോലെ ഗൂഗിളിന്റെ നിക്ഷേപകരായ മിഷെൽ മൊരിറ്റ്സിനെ പോലുള്ളവർ വ്യാകുലപ്പെടാൻ തുടങ്ങി. 50 ജോലിക്കാരുണ്ടായിരുന്ന ഗൂഗിൾ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കിടയിൽ കത്തിത്തുടങ്ങുന്ന സമയത്ത് പൈസ പൊടിയുന്ന യന്ത്രമായിരുന്നു.”പണമുണ്ടാക്കാനുള്ള വഴി എന്താണെന്നാറിയാത്ത ആ കാലം നിറമില്ലാത്തതായിരുന്നു “, മൊരിറ്റ്സ് പറഞ്ഞു.
മൈകല്‍ മോറിറ്റ്സ്
ആ സമയത്താണ് പേജും ബ്രിനും പ്രതിയോഗിയായ GoTo.com ന്റെ പണം വാരുന്ന നൂതനമായ പരസ്യ മാതൃകയെ കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കാൻ തുടങ്ങിയത് . ബിൽ ഗ്രോസ് എന്ന സീരിയൽ സംഘാടകന്‍ ഗൂഗിളിനും ഏഴു മാസം മുന്പ് 1998ൽ തുടങ്ങിയ GoTo.com പേജും ബ്രിനും നേരിട്ട അതെ പ്രശ്നത്തെ നേരിട്ടാണ് രംഗത്തെത്തിയത്- സ്പാമർമാരെ ഒഴിവാകിയുള്ള സേർച്ച്. ഗൂഗിൾ അൽഗോരിതത്തിലൂടെ പ്രശ്നം പരിഹരിച്ചപ്പോൾ ഗ്രോസ് വ്യാപാരിയുടെ കണ്ണിലൂടെ ഇതിനെ നേരിട്ടു.
സ്വന്തമായി സേർച്ച് എഞ്ചിൻ ഉണ്ടാകുന്നതിനു പകരം ഗ്രോസ് Inktomi യുടെ എഞ്ചനിൽ ഒരു ട്വിസ്റ്റ് കൊണ്ട് വന്നു – പെയ്ഡ് സെർച്ച്. കമ്പനികൾ യെല്ലോ പേജിൽ പരസ്യം വാങ്ങിയത് പോലെ, വെബ്‌സൈറ്റുകൾക്ക് സെർച്ചിന്റെ തുടക്കത്തില്‍ വരാൻ വേണ്ടി പണം നൽകാം. തങ്ങളുടെ ഉല്പന്നങ്ങളുമായ് ബന്ധപ്പെട്ട സേർച്ചുകൾ വരുന്നത് കന്പനികളെ ഈ സേവനത്തിൽ പണം മുടക്കാൻ പ്രചോദനമേകും, ഇത് സ്പാമുകൾ കുറക്കാൻ കാരണമാകും. ഇത്തരത്തിലുള്ള പരസ്യങ്ങൾ മറ്റ് ഓണ്‍ലൈൻ പരസ്യങ്ങളേക്കാൾ ഫലപ്രദമാണ് , കാരണം പരസ്യക്കാർ അവരുടെ ഉത്പന്നത്തിനുവേണ്ടി തിരയുന്നവരിലെത്താൻ വേണ്ടിയാണ് പണം മുടക്കുന്നത്.
ഈ പരസ്യങ്ങൾ എത്ര മാത്രം കാര്യക്ഷമമാണെന്ന് അറിയാൻ ഗ്രോസ് സാഹസികസ്വഭാവമുള്ള മൂല്യ മാതൃക കൊണ്ട് വന്നു. പേജ് വ്യൂ വിനു പണം മുടക്കുന്നതിനു പകരം – വെബിൽ ആധിപത്യം സ്ഥാപിച്ചതാണീ പഴയ മാതൃക-ആൾക്കാർ പരസ്യത്തിൽ ക്ലിക്ക് ചെയ്‌താൽ മാത്രം പരസ്യക്കാർ പണം നൽകിയാൽ മതി. അതും GoTo.com സെർച്ച് റിസൾട്ട് പേജിൽ അവയുടെ സ്ഥാനം ലേലത്തിലൂടെ തീരുമാനിക്കും. ആകര്‍ഷകത്വമുള്ള കീ വേർഡുകൾ നല്ല പണം നേടിത്തരും.
GoTo.com സെർച്ച് എഞ്ചിൻ എന്ന രീതിയിൽ ഗൂഗിളുമായ് ഒരു ബന്ധവുമില്ല , പക്ഷെ സേർച്ച് വഴി എങ്ങനെ പണമുണ്ടാക്കണമെന്ന് ഗൂഗിളിനു കാണിച്ചു കൊടുത്തത് GoTo.com ആണ് .
പ്രിന്‍റ് പരസ്യം പോലെയല്ല ഇന്റർനെറ്റ് പരസ്യങ്ങൾ , ഇവ ഉത്തരവാദിത്തമുള്ളവയാണ് , ഗ്രോസ് പറയുന്നു. നിങ്ങൾക്ക് അറിയാൻ പറ്റും എത്ര പേർ പരസ്യം കണ്ടു എന്നുള്ള കാര്യം . പക്ഷെ അപ്പോൾ എല്ലാവരും പഴയ രീതിയിൽ പരസ്യം വിൽക്കുകയായിരുന്നു.
ഗൂഗിൾ ഈ പഴയ രീതിയായിരുന്നു text-based search പരസ്യങ്ങൾ തുടങ്ങിയ 2000 ൽ പിന്തുടർന്നിരുന്നത്,പക്ഷെ അത് പാഴ് വേലയായിരുന്നു, ഗൂഗിളിന്റെ പരസ്യ ടീമിൽ ഒരു വർഷത്തിനു ശേഷം ചേർന്ന ജെഫ് ലെവിക് ഇത് സമ്മതിക്കുന്നു.(അദ്ദേഹമിപ്പോൾ Spotify യുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ന്റെ തലവനാണ് ). ” ആദ്യത്തെ രണ്ടു വർഷം ഞങ്ങൾ വെറും കീ വേർഡ് വിൽക്കുന്നവരായിരുന്നു” ലെവിക് ഓർത്തെടുത്തു.
പിന്നീട് GoTo.com പറക്കാൻ തുടങ്ങുമ്പോള്‍ തന്നെ 1999 ജൂണിൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടു, സെപ്റ്റംബറിൽ പെയ്ഡ് സെർച്ച് റിസൾട്ട് പ്രദര്‍ശിപ്പിക്കാൻ AOL മായ് മോഹിപ്പിക്കുന്ന ഇടപാടിലേർപ്പെട്ടു. പക്ഷെ ആ ഇടപാട് GoTo വിന്റെ ഹോം പേജ് മറ്റു ഇടപാട് പങ്കാളികളുമായ് മത്സരിക്കുന്നതിൽ കലാശിച്ചു . GoTo വിന്റെ ഭാരവാഹികള്‍ ഒടുവിൽ GoTo.com നെ ഒരു പോർട്ടലാക്കി മാറ്റാനുള്ള ഗ്രോസിന്റെ ആഗ്രഹത്തെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു . 2001 Overture എന്ന് പേര് മാറ്റിയകമ്പനി പരസ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
2000 ന്റെ ഒടുവിൽ ഗൂഗിൾ പുതിയ പരസ്യ മാതൃക കൊണ്ടുവന്നു AdWords- ബിസിനസ്സുകാർക്ക് സെർച്ച് പേജിൽ ടെക്സ്റ്റ് പരസ്യങ്ങൾ വാങ്ങാൻ സാധിച്ചു . അതിനു ശേഷം പേജും ബ്രിനും TED കോണ്‍ഫറൻസിൽ വെച്ച് ഗ്രൊസിനെ കണ്ടപ്പോൾ അദ്ദേഹം ലയനത്തെക്കുറിച്ച് സൂചിപ്പിച്ചു, പക്ഷെ ഗൂഗിളുകാർ സമ്മതിച്ചില്ല. “പേജും ബ്രിനും സെർച്ച് റിസൾട്ടിനെ പരസ്യവുമായ് ചേർക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലായിരുന്നു” 2011 ൽ പുറത്തിറങ്ങിയ In the Plex: How Google Thinks, Works, and Shape Our Lives എന്ന പുസ്തകത്തിൽ സ്റ്റീവെൻ ലെവി വിശദീകരിക്കുന്നു. പിന്നെ Overture ന്റെ ലേല പരസ്യങ്ങൾ ഗൂഗിളിന്റെ സെർച്ച് റിസൾട്ടിന്റെ കൂടെ വെച്ചുകൊണ്ടുള്ള പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചർച്ചയുണ്ടായി. Overture വിനു യാഹൂവുമായോ MSN മായോ വിജയകരമായ പങ്കാളിത്തത്തിലേർപ്പെടാമായിരു
2002-ല്‍ ഗൂഗിൾ അത് ചെയ്യുക തന്നെ ചെയ്തു- പെയ് പെർ ക്ലിക്ക്, ലേലം അടിസ്ഥാനമായ AdWords Select. അതൊരു ഗംഭീര സാധനം തന്നെയായിരുന്നു ,താമസിയാതെ ഗൂഗിൾ Adwords പാടെ ഉപേക്ഷിച്ചു, വരുമാനം കുതിച്ചുയർന്നതോടെ കമ്പനി ആദ്യത്തെ ലാഭം ആ വർഷമുണ്ടാക്കി.താമസിയാതെ AOL ഗൂഗിളിനു വേണ്ടി Overture നെ ഉപേക്ഷിച്ചു , 2003ല്‍ യാഹൂ 1.63 ബില്ല്യൻ ഡോളറിനു ഇതിനെ ഏറ്റെടുത്തു. അതിന്നിടയിൽ ഗൂഗിൾ AdWords ഉം AdSense ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, അത് പരസ്യത്തെ മൂന്നാമതൊരു വെബ് സൈറ്റിന് വിൽക്കാൻ സഹായിച്ചു. 2004 ഓഗസ്റ്റ് 19 ന് 27 ബില്ല്യൻ ഡോളർ വിലമതിക്കുന്ന ഗൂഗിൾ ജനങ്ങളിലേക്കെത്തി. ഇന്ന് 300 ബില്ല്യൻ ഡോളർ വിലമതിപ്പുണ്ട് ഗൂഗിളിന്.
ഗൂഗിൾ Overture ന്റെ ആശയം കട്ടെടുത്തതാണോ? അല്ല എന്നാണ് ഗ്രോസ് പറയുക ” ഞങ്ങൾ ഐഡിയ പേറ്റന്റ് ചെയ്തിരുന്നില്ല, അതുകൊണ്ട് തന്നെ അവർക്കത് ഉപയോഗിക്കാം”. പക്ഷെ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കോസ്റ്റ് പേർ ക്ലിക്ക് ഉം ലേലം അടിസ്ഥാനമായ search advertising സംമ്പ്രദായവും പേറ്റന്റ് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നുന്നു. ചെയ്യണമെന്നു തോന്നിയപ്പോൾ സമയം വളരെ വൈകിയിരുന്നു. 2002 ൽ ഗൂഗിൾ നവീകരിച്ച AdWords മായ് വന്നപ്പോൾ Overture ആ സിസ്റ്റത്തിന്റെ വൃത്തപരിധിയിൽ വരുന്ന പേറ്റന്റുള്ള കാര്യങ്ങൾ വെച്ച് അതിരുകടക്കലിന് കേസ് ഫയൽ ചെയ്തു . 2004ൽ തീർപ്പായപ്പോൾ Overture ന്റെ ഇന്റലെക്ച്വൽ പ്രോപർട്ടിയുടെ അവകാശ കൈമാറ്റത്തിനു പകരമായ് ഗൂഗിളിന്റെ വലിയൊരു ഓഹരി യാഹൂവിനു ലഭിച്ചു.
ബില്‍ ഗ്രോസ്
ഞാൻ സംസാരിച്ച മുൻ ഗൂഗിളുകാർ ഈ കാര്യത്തെ വേറൊരു രീതിയിലാണ് കണ്ടത് . “ഗൂഗിളിന്റെ ഭാരവാഹികൾ GoTo,com ന്റെ മാതൃകയെ അപര്യാപ്‌തമായാണ് കണ്ടത് , കാരണം ക്ലിക്ക് ചെയ്‌താൽ മാത്രമേ പണം കൊടുക്കേണ്ടതുള്ളൂ എന്ന കാര്യത്താൽ പരസ്യക്കാർ അവരുടെ ബിസിനസ്സുമായ് ബന്ധമില്ലാത്ത കീ വേർഡ് ലേലത്തിനെടുക്കാം. വിഷയത്തിന് പുറത്തു പോകുന്നവരെയും സ്പാമുകളെയും ശിക്ഷിക്കാൻ ഗൂഗിൾ എല്ലാ പരസ്യത്തിനും “ക്വാളിറ്റി സ്കോർ ” വെച്ചു. ഗൂഗിൾ overture ന്റെ ലേല മാതൃക മെച്ചപ്പെടുത്തി ഗൂഗിൾ ” ഹൈ ബിഡ് ” ലേലം കൊണ്ടു വന്നു.” മുൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവും ‘ I’m Feeling Lucky: Confession of Google Employee Number 59 ‘ എന്ന പുസ്തകത്തിന്റെ രചയിതാവുമായ Dough Edwards പറഞ്ഞു.
“ഇത് മറ്റൊരാളുടെ ഇന്‍റെലെക്‍ച്വല്‍ പ്രോപെര്‍ടിയാണ്. നമ്മൾ വ്യത്യാസമായെന്തെങ്കിലും കൊണ്ട് വരന്നമെന്നുള്ള വ്യാകുലതയൊന്നും ഗൂഗിളിൽ ഉണ്ടായില്ല , നല്ലൊരവസരം കണ്ടെത്തുകയായിരുന്നു അത്, തകർന്ന ഒരു സംമ്പ്രദായം കണ്ടെത്തുകയും ഞങ്ങളത് ശരിയാക്കുകയും ചെയ്തു” എഡ്വേർഡ് കൂട്ടിച്ചേർത്തു.
” ഒരു പാട് കമ്പനികൾ ആ സമയത്ത് പറന്നുയരാൻ നിൽകുകയായിരുന്നു, അതിൽ ഗൂഗിൾ ആകാശത്തോളം ഉയരുകയും ചെയ്തു. ഗൂഗിൾ പുതുതായൊന്നും കൊണ്ട് വന്നില്ല , പക്ഷെ എല്ലാം അഴിച്ചു പണിതു , സെർച്ച്, ഇമെയിൽ അങ്ങനെ തുടങ്ങിയ പണി ഇന്ന് സെൽഫ് ഡ്രൈവിംഗ് കാറിലെത്തി നിൽക്കുന്നു. ഗൂഗിൾ ഉൽപ്പന്നങ്ങൾ സങ്കൽപ്പിക്കുകയല്ല ചെയ്യുന്നത്, അവയെ പുനർ ചിന്തക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത് “. ലെവിക് എന്നോട് പറഞ്ഞു.
ഗ്രോസ് കാര്യങ്ങളുടെ കിടപ്പിൽ സന്തോഷവാനാണ്, ഗൂഗിളിനെ പ്രശംസിക്കുകയാണ് അദ്ദേഹമിപ്പോൾ. “പെയ്ഡ് സെർച്ച് മാതൃക എന്നിൽ നിന്നാണ് വന്നത് എന്ന കാര്യത്തിൽ ഞാൻ അഭിമാനമുള്ളവാനാണ്, അന്ന് ഇതിത്ര വലിയ കാര്യമാണെന്ന് എനിക്കറിയില്ലായിരുന്നു. ഗൂഗിൾ പെയ് പെർ ക്ലിക്ക് ലേല മാതൃകയിൽ പണം വാരിയില്ലെങ്കിൽ മറ്റേതെങ്കിലും വഴിയിൽ അതുണ്ടാക്കുമായിരുന്നു. ഗൂഗിളിന്റെ ആശയവുമായ് എനിക്ക് വരാൻ പറ്റിയിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്. ലോകത്തിലെ വിവരങ്ങളെല്ലാം സംഘടിപ്പിക്കുകയെന്നതായിരുന്നു ഗൂഗിളിന്റെ ആശയം , എന്റെ ആശയമോ എങ്ങനെ പണമുണ്ടാക്കുക എന്നതുമാത്രമായിരുന്നു”.
This post was last modified on January 2, 2017 5:27 pm
Leave a Comment